ഒരു മണ്‍കുടത്തിനായി മലയാളി മുടക്കിയത് 12 ലക്ഷം രൂപ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:39 pm

Menu

Published on December 7, 2017 at 2:47 pm

ഒരു മണ്‍കുടത്തിനായി മലയാളി മുടക്കിയത് 12 ലക്ഷം രൂപ

kerala-man-spend-12-lacks-for-a-pot

പൂന്തോട്ടം അലങ്കരിക്കാന്‍ ഒരു മണ്‍കുടത്തിനായി ഈ മലയാളി മുടക്കിയത് 12 ലക്ഷം രൂപ. കരകൗശല വസ്തുക്കളോടുള്ള അതിയായ ഇഷ്ടമുള്ള ഗുരുവായൂര്‍ സ്വദേശി എ.പി റോഷനാണ് 12 ലക്ഷം രൂപയോളം മുടക്കി ഈ മണ്‍കുടം സ്വന്തമാക്കിയത്. 280 കിലോ തൂക്കമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ മണ്‍കുടമെന്ന് കരുതപ്പെടുന്ന ഈ കുടം നിര്‍മ്മിച്ചത് ജനക്പുരി സ്വദേശി ഭുവനേഷ് പ്രസാദ് പ്രജാപതിയാണ്.

ഗിത്താര്‍ണിയിലെ സംസ്‌കൃതികേന്ദ്രയില്‍ നടന്ന കരകൗശല മേളയ്ക്കിടെയാണ് റോഷന്‍ ഈ മണ്‍കുടം കാണാനിടയായത്. ഉടന്‍ തന്നെ വേറെയൊന്നും നോക്കാതെ വാങ്ങുകയായിരുന്നു. ഈ മണ്‍കുടം പ്രത്യേകിച്ച് സജ്ജീകരിച്ച് തയ്യാറാക്കിയ വാഹനത്തില്‍ നാട്ടിലെത്തിക്കും. ഈ മണ്‍കുടം മാത്രമല്ല, ഈ രീതിയിലുള്ള വ്യത്യസ്തമായ പല കരകൗശലവസ്തുക്കളും കൊണ്ട് സമ്പന്നമാണ് റോഷന്റെ വീട്.

ഈ മണ്‍കുടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷത്തോളമെടുത്തെന്ന് ശില്പിയായ ഭുവനേഷ് പറയുന്നു. കുടം നിര്മിക്കുന്നതിനിടെ പല തവണ തകര്‍ന്ന് വീണു. അവസാനം അഞ്ചു തവണത്തെ പരാജയങ്ങള്‍ക്ക് ശേഷം ആറാമതാണ് ശ്രമം വിജയം കണ്ടത്. സാധാരണ കുടം ഉണ്ടാക്കുന്ന ചക്രത്തില്‍ തന്നെയാണ് ഈ കുടം നിര്‍മ്മിച്ചതെന്ന പ്രത്യേകതയുമുണ്ട് 63 ഇഞ്ച് വ്യാസമുള്ള ഈ കുടത്തിന്.

Loading...

More News