ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു.

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 10:21 pm

Menu

Published on May 10, 2018 at 11:33 am

ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു.

kerala-plus-two-result-2018-released

ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിച്ചത്. 83.75 ശതമാനമാണ് പ്ലസ്‌ടു പരീക്ഷയിലെ വിജയം. 83.37 ശതമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. പരീക്ഷ എഴുതിയതിൽ 3,09,065 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.  79 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ്(86.7), ഏറ്റവും കുറവ് പത്തനംതിട്ടയിലും(77.1%). വിഎച്ച്എസ്ഇയിൽ 90.24 ശതമാനമാണ് വിജയം. 4,42,434 വിദ്യാർത്ഥികളാണ് ഈ വർഷം പ്ലസ്‌ടു പരീക്ഷ എഴുതിയത്. ഇതിൽ 29,444 പേരാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്. ജൂൺ 5 മുതൽ 12 വരെ സേ പരീക്ഷ നടക്കും. വിപുലമായ സംവിധാനങ്ങളാണ് പരീക്ഷ ഫലമറിയാൻ ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഒന്നാം വർഷ പരീക്ഷകളുടെ ഫലം മേയ് അവസാനവാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Loading...

More News