മിസ്‌ഡ് കോൾ കെണി; പീഡിപ്പിച്ചത് 12 യുവതികളെ; മണവാളൻ പ്രവീണിന്റെ കഥ സിനിമകളെ വെല്ലുന്നത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:45 pm

Menu

Published on March 14, 2018 at 2:24 pm

മിസ്‌ഡ് കോൾ കെണി; പീഡിപ്പിച്ചത് 12 യുവതികളെ; മണവാളൻ പ്രവീണിന്റെ കഥ സിനിമകളെ വെല്ലുന്നത്

kerala-police-arrested-man-who-cheated-12-women

ഒറ്റയടിക്ക് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത എന്നാല്‍ തികച്ചും വാസ്തവമായ ഒരു കഥയാണ് മണവാളന്‍ പ്രവീണിന്റെത്. ഇയാള്‍ തട്ടിപ്പിനിരയാക്കിയതും മാനഭംഗപ്പെടുത്തിയതും പണം അപഹരിച്ചതും കൂടെ താമസിപ്പിച്ചതുമെല്ലാമായി മൊത്തം 12 യുവതികളെയാണ്. വേറിട്ട വഴികളിലൂടെ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ആര്‍ക്കും പിടികൊടുക്കാത്ത രീതിയിലുള്ള കുറ്റകൃത്യങ്ങളിലൂടെയാണ് ഇയാള്‍ ഒരു യുവതികളെയും പറ്റിച്ചിരുന്നത്.

വിവാഹവാഗ്ദാനം നല്‍കിയും പ്രണയം നടിച്ചും മറ്റുമായി എറണാകുളം കുമ്ബളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജ്ജ് എന്ന 36കാരന്‍ ചെയ്തുകൂട്ടിയ കൃത്യങ്ങള്‍ക്ക് കയ്യും കണക്കുമില്ല.വെറും മിസ്ഡ്‌കോള്‍ കെണിയിലൂടെ പ്രവീണ്‍ പീഡിപ്പിച്ചത് 12 യുവതികളെയാണ്.

പരിചയത്തിലാകുന്ന സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡ് തരപ്പെടുത്തും. പിന്നീട് ഇവ ഉപയോഗിച്ച് മറ്റു സ്ത്രീകളെ വലയില്‍വീഴ്ത്തും. ഇതാണ് പ്രവീണിന്റെ രീതി. ഒരു നമ്ബറില്‍നിന്നു രണ്ടു സ്ത്രീകളെ മാത്രേമ വിളിക്കൂ. മറ്റു സ്ത്രീകള്‍ വിളിക്കുമ്‌ബോള്‍ ബിസി ആകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

പരിചയപ്പെടുന്ന സ്ത്രീകള്‍ക്ക് ഫോട്ടോയോ വിലാസമോ നല്‍കാതിരിക്കാന്‍ ഇയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളൊന്നും തന്നെ ഇയാള്‍ ഉപയോഗിച്ചിട്ടുമുണ്ടായിരുന്നില്ല. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി മൊത്തം പന്ത്രണ്ടോളം സ്ത്രീകളെയാണ് ഇയാള്‍ തന്റെ വലയില്‍ കുടുക്കി തട്ടിപ്പിനിരയാക്കിയത്.

മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തി 15 പവന്‍ കവര്‍ന്നെന്ന കേസിലാണ് പ്രവീണിനെ പിടികൂടിയത്. ഈ യുവതിയുമായി പ്രണയം നടിച്ച് വിവാഹശേഷം താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നോക്കാനെന്നു പറഞ്ഞ് ചന്തക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് കോളയില്‍ മദ്യം കലര്‍ത്തി കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് മുങ്ങിയ ഇയാളെ പോലീസ് വിദഗ്ദമായി പിടികൂടുകയായിരുന്നു.

Loading...

More News