Kevin death post-mortem report

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 10:18 am

Menu

Published on May 29, 2018 at 4:41 pm

കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

kevin-death-post-mortem-report

കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിൻ പി.ജോസഫിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന. ശരീരത്തിൽ പരുക്കുകളേറ്റിട്ടുണ്ടെങ്കിലും അവയൊന്നും മരണകാരണമായിട്ടില്ലെന്നാണ് വിവരം. കണ്ണിന് കാര്യമായി പരുക്കേറ്റിട്ടുണ്ട്. അതേസമയം, ആന്തരികാവയവ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ അന്തിമ റിപ്പോർട്ട് തയാറാക്കൂ. ക്രൂരമർദ്ദനത്തിനുശേഷം വെള്ളത്തിലേക്ക് എറിഞ്ഞതോ പ്രതികളുടെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ തോട്ടിൽ വീണതോ ആകാമെന്നാണ് അനുമാനിക്കുന്നത്. വെള്ളം ഉള്ളിൽച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പരിശോധനാ ഫലം ലഭിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം വിലയിരുത്തും.

Loading...

More News