Kevin murder case update

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 7:55 pm

Menu

Published on May 29, 2018 at 1:12 pm

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

kevin-murder-case-update

കോട്ടയം: പ്രണയ വിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കടുത്ത പ്രതിഷേധത്തിനിടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിന്റെ വീട്ടില്‍ ഭാര്യ നീനുവും കെവിന്റെ മാതാവും സഹോദരിയും ഒപ്പമുണ്ടായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. ഹര്‍ത്താലായിട്ടും ദൂരെ സ്ഥലത്തുനിന്നുപോലും ആളുകളെത്തിയിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ അടുത്ത ബന്ധുക്കളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടി. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം. വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.


Loading...

More News