10 രൂപ നാണയങ്ങള്‍ കൂട്ടിവെച്ച് കുട്ടികള്‍ അച്ഛന് സമ്മാനമായി നല്‍കിയത് 62,000 രൂപയുടെ ഹോണ്ട ആക്ടീവ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 8:34 am

Menu

Published on October 26, 2017 at 1:11 pm

10 രൂപ നാണയങ്ങള്‍ കൂട്ടിവെച്ച് കുട്ടികള്‍ അച്ഛന് സമ്മാനമായി നല്‍കിയത് 62,000 രൂപയുടെ ഹോണ്ട ആക്ടീവ

kids-bought-father-honda-activa-with-rs-10-coins-with-their-savings

ദീപാവലിക്ക് പരസ്പരം സമ്മാനങ്ങള്‍ കൊടുക്കുന്നു പതിവുണ്ട്. മിക്കവാറും കുട്ടികള്‍ക്കാണ് അന്നേ ദിവസം നിരവധി സമ്മാനങ്ങള്‍ ലഭിക്കുക. എന്നാല്‍ സ്വന്തം അച്ഛന് ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഉദയ്പൂരിലെ രണ്ടു കുട്ടികള്‍.

വര്‍ഷങ്ങളായി കൂട്ടിവെച്ച തങ്ങളുടെ പോക്കറ്റ് മണി കൊണ്ട് ഈ കുട്ടികള്‍ അച്ഛന് വാങ്ങി നല്‍കിയത് 62000 രൂപയുടെ ഹോണ്ട് ആക്ടീവ സ്‌കൂട്ടറാണ്.

ദീപാവലി ദിവസം ഉദയ്പൂരിലെ ഹോണ്ടയുടെ ഷോറൂം അടയ്ക്കാറായപ്പോഴാണ് രണ്ടു കുട്ടികള്‍ വന്നു കയറിയത്. അവര്‍ക്ക് ഒരു ആക്ടീവ വേണം. എട്ടു വയസുകാരന്‍ യാഷിനും 13 വയസുകാരി രൂപലുമാണ് ആക്ടീവ വാങ്ങാന്‍ എത്തിയത്. കുട്ടികള്‍ എത്തിയതാകട്ടെ 62000 രൂപയുടെ പത്തുരൂപ നാണയങ്ങളുമായി.

എന്നാല്‍ കുട്ടിക്കളിയാണെന്ന് കരുതി ആദ്യമൊന്നും ഹോണ്ട ഡീലര്‍ഷിപ്പില്‍ നിന്ന് അനുകൂലമായ മറുപടിയല്ല ലഭിച്ചത്. എന്നാല്‍ ഒടുവില്‍ കുട്ടികള്‍ പറഞ്ഞ കഥകേട്ട് വാഹനം വാങ്ങുന്നതിന്റെ ഉദ്ദേശം മനസിലാക്കിയ ഷോറൂം മാനേജര്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

രണ്ടര മണിക്കൂറിലേറെ സമയമെടുത്താണ് ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയത്. കുട്ടികളുടെ ഏതാനും വര്‍ഷത്തെ സമ്പാദ്യമായിരുന്നു 62000 രൂപ. പോക്കറ്റ് മണിയായി ലഭിക്കുന്ന പണം പത്തുരൂപ നാണയമാക്കി മാറ്റിയാണ് ഇവര്‍ സൂക്ഷിച്ചത്. വീട്ടുകാര്‍ അറിയാതെ ഒരു ബന്ധുവിനെ കൂട്ടിയാണ് കുട്ടികള്‍ ആക്ടീവ വാങ്ങാന്‍ എത്തിയത്.

നാട്ടില്‍ ഒരു ഫ്‌ളോര്‍മില്‍ നടത്തുന്ന ഇവരുടെ അച്ഛന്‍ കുട്ടികള്‍ക്ക് ഇടയ്ക്കിടെ പോക്കറ്റ് മണി നല്‍കുമായിരുന്നു. ഇവ ചിലവാക്കാതിരിക്കാനായി കുട്ടികള്‍ പത്തു രൂപയുടെ കോയിനുകളാക്കി സൂക്ഷിക്കുകയായിരുന്നു.

Loading...

More News