50 മണിക്കൂര്‍ ഒരു കാറിനെ ചുംബിച്ചു; ഒടുവില്‍ ആ കാര്‍ സ്വന്തം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 1:42 pm

Menu

Published on April 20, 2017 at 12:12 pm

50 മണിക്കൂര്‍ ഒരു കാറിനെ ചുംബിച്ചു; ഒടുവില്‍ ആ കാര്‍ സ്വന്തം

kiss-a-kia-contest-lady-won-a-car

പണം മുടക്കാതെ ഒരു വാഹനം സ്വന്തമാക്കാന്‍ സാധിക്കുമോ? നറുക്കെടുപ്പിലൂടെ അങ്ങിനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഉമ്മവെച്ച് ഒരു വാഹനം സ്വന്തമാക്കാനായാലോ?  അതെ അങ്ങിനെ ചുംബിച്ച് ഒരു കാര്‍ സ്വന്തമാക്കിയ ഒരാളുണ്ട്.

അമേരിക്കയിലെ ടെക്‌സാസ് സ്വദേശി ദിലിനി ജയസൂര്യയാണ് കാറിനെ ചുംബിച്ച് സ്വന്തമാക്കിയത്. കിയ ഒപ്റ്റിമ എന്ന കാറാണ് ദിലിനി സ്വന്തമാക്കിയത്. ടെക്‌സാസിലെ എഫ്.എം റേഡിയോ സ്റ്റേഷനായ കിസ് എഫ്.എം 96.7 നടത്തിയ കിസ് എ കിയ മത്സരത്തിലൂടെയാണ് ദിലിനിക്ക് ഏകദേശം 15 ലക്ഷം രൂപ വില വരുന്ന കിയ ഒപ്റ്റിമ ലഭിച്ചത്.

കാര്‍ ലഭിക്കാനായി 50 മണിക്കൂറാണ് ദിലിനി കാറില്‍ ചുംബിച്ചത്. 20 പേരുമായി ആരംഭിച്ച മത്സരത്തില്‍ ആദ്യ 24 മണിക്കൂറിന് ശേഷം 11 പേരും അവസാനിപ്പിച്ചപ്പോള്‍ 7 പേരുമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് നറക്കെടുപ്പിലൂടെയാണ് ദിലിനിയെ വിജയിയായി പ്രഖ്യാപിച്ചത്. ഓരോ മണിക്കൂര്‍ കൂടുമ്പോഴും പത്ത് മിനിട്ട് ഇടവേള നല്‍കിയാണ് 50 മണിക്കൂര്‍ നീണ്ടു നിന്ന ചുംബന മത്സരം സംഘടിപ്പിച്ചത്.

കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ സെഡാനാണ് ഒപ്റ്റിമ. ഏകദേശം 23,095 ഡോളറാണ് ഒപ്റ്റിമയുടെ വില.

Loading...

More News