അറിയാമോ എന്താണ് ബിഎസ് 3, ബിഎസ് 4 എന്ന്?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:29 am

Menu

Published on March 31, 2017 at 4:02 pm

അറിയാമോ എന്താണ് ബിഎസ് 3, ബിഎസ് 4 എന്ന്?

know-more-about-bs3-bs4-norms

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 3 (ഭാരത് സ്റ്റേജ് 3) വാഹനങ്ങള്‍ നിരോധിക്കാനുള്ള അന്തിമ തീരുമാനം കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി കൈകൊണ്ടന്നെ വാര്‍ത്ത കഴിഞ്ഞ ദിവസം മിക്ക ആളുകളും ശ്രദ്ധിച്ചിരിക്കുമല്ലോ?

എന്നാല്‍ എന്താണ് ബിഎസ് 3, ബിഎസ് 4 എന്ന് കൃത്യമായി അറിയുമോ? യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ (യൂറോ) അനുസരിച്ച് ഇന്ത്യ രൂപപ്പെടുത്തിയ മലിനീകരണ നിയന്ത്രണച്ചട്ടങ്ങളാണ് ഭാരത് സ്റ്റേജ് (ബിഎസ്). ഇതിന്റെ നാലാം പതിപ്പാണ് ബിഎസ്4.

know-more-about-bs3-bs4-norms1

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്.

ബിഎസ് 3 വാഹനങ്ങളെക്കാള്‍ 80 ശതമാനത്തോളം കുറവ് മലിനീകരണം മാത്രമേ ബിഎസ് 4 വാഹനങ്ങള്‍ സൃഷ്ടിക്കൂ എന്നാണ് കണക്കുകൂട്ടല്‍.  2020ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്6 ചട്ടങ്ങള്‍ ബിഎസ്4 ചട്ടങ്ങളെക്കാള്‍ കര്‍ശനമാണ്.

know-more-about-bs3-bs4-norms2

എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തെത്തുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോ കാര്‍ബണുകള്‍, നൈട്രജന്‍ ഓക്‌സൈഡ്, പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ തുടങ്ങിയവയുടെ അളവാണ് ബിഎസ് ചട്ടങ്ങള്‍ പറയുന്നത്. 2010 ഏപ്രില്‍ മുതല്‍ 13 നഗരങ്ങളില്‍ കാറുകള്‍ക്ക് ബിഎസ് 4 ചട്ടങ്ങള്‍ ബാധകമാക്കിയിരുന്നു.

know-more-about-bs3-bs4-norms3

ദിവസേന വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ 2000 തുടക്കത്തിലാണ് മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയത്. 1991ലാണ് ആദ്യമായി ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍വരുന്നത്. ആദ്യം പെട്രോള്‍ വാഹനങ്ങള്‍ക്കായിരുന്നു. തൊട്ടടുത്ത വര്‍ഷം ഡീസല്‍ എന്‍ജിനുകള്‍ക്കുള്ള ചട്ടങ്ങള്‍ നിലവില്‍വന്നു.

അതിനു ശേഷമാണ് കൂടുതല്‍ ഫലപ്രദമായി 2000-ത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ മലിനീകരണ മാനദണ്ഡമായ  ‘യൂറോ നിലവാരം’ അടിസ്ഥാനമാക്കി ഭാരത് സ്റ്റേജ് രാജ്യവ്യാപകമായി പരീക്ഷിക്കപ്പെട്ടത്.

know-more-about-bs3-bs4-norms4

ഘട്ടംഘട്ടമായാണ് മലീനീകരണ നിലവാരങ്ങള്‍ നടപ്പാക്കാറ്. 2000ല്‍ ഇന്ത്യ മുഴുവന്‍ ഭാരത് സ്റ്റേജ് ഒന്നായി പ്രഖ്യാപിച്ചു. 2001 എപ്രില്‍ മുതല്‍ നാഷണല്‍ ക്യാപ്പിറ്റല്‍ റീജണുകളിലും മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോനഗരങ്ങളിലും, 2003ല്‍ പതിമൂന്ന് നഗരങ്ങളിലും 2005ല്‍ രാജ്യവ്യാപകമായും ബിഎസ് 2 ചട്ടം നിലവില്‍ വന്നു.

2005 ഏപ്രില്‍ മുതല്‍ എന്‍.സി.ആറിലും മറ്റ് 13 നഗരങ്ങളിലും ബിഎസ് 3 നിലവില്‍ വന്നു. 2010 ലാണ് ബിഎസ് 3 രാജ്യവ്യാപകമായി നിലവില്‍ വന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ ജനപ്രിയ കാര്‍ മാരുതി 800 ഉല്‍പ്പാദനം അവസാനിപ്പിക്കേണ്ടി വന്നത്.

know-more-about-bs3-bs4-norms

തുടര്‍ന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് ബിഎസ് 4 രാജ്യവ്യാപകമായി നിലവില്‍ വരുന്നത്. 2016 ഏപ്രില്‍ മുതല്‍ എന്‍.സി.ആറിലും മറ്റ് 13 നഗരങ്ങളിലും ബിഎസ് 4 നിലവില്‍ വന്നിരുന്നു. അടുത്തത് ബിഎസ് 5 ആണെങ്കിലും മലീനീകരണ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബിഎസ് 5 ഒഴിവാക്കി ബിഎസ് 6 നിലവാരത്തിലേയ്ക്ക് 2020ല്‍ എത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

know-more-about-bs3-bs4-norms5

എന്‍ജിന്‍ ഘടകങ്ങളും വാഹനങ്ങളും മാത്രമല്ല ബിഎസ് 4ലേക്കു മാറേണ്ടത്. രാജ്യത്തെ ഇന്ധനത്തിന്റെ നിലവാരവും ഏപ്രില്‍ മുതല്‍ ബിഎസ് 4 ലേക്കു മാറും. 2010ലാണ് രാജ്യത്ത് ബിഎസ് 4 നിലവാരമുള്ള ഇന്ധനം അവതരിപ്പിച്ചത്.

2016 ലെ കണക്കുകള്‍ പ്രകാരം 39 നഗരങ്ങളില്‍ നിലവില്‍ ബിഎസ് 4 ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം തന്നെ രാജ്യവ്യാപകമായി ബിഎസ് 4 ഇന്ധനം ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ് നാലിലുള്ള ഇന്ധനം പുറത്തിറക്കാനായി 18,000 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ട്.

Loading...

More News