കമല്‍ഹാസന്‍ 'കണ്‍മണി അന്‍പോട് കാതലന്‍' പാടിയ ആത്മഹത്യാ ഗുഹ വീണ്ടും തുറന്നുകൊടുക്കുന്നു; 10 വര്‍ഷങ്ങള്‍ക്കുശേഷം!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 8:42 am

Menu

Published on November 14, 2017 at 12:56 pm

കമല്‍ഹാസന്‍ ‘കണ്‍മണി അന്‍പോട് കാതലന്‍’ പാടിയ ആത്മഹത്യാ ഗുഹ വീണ്ടും തുറന്നുകൊടുക്കുന്നു; 10 വര്‍ഷങ്ങള്‍ക്കുശേഷം!

kodaikanal-guna-cave-will-be-opened-soon

ഒരു കാലത്ത് ഏറെ പ്രസിദ്ധമായിരുന്ന കൊടൈക്കനാലിലെ ‘ഗുണ ഗുഹ’ 10 വര്‍ഷങ്ങള്‍ക്കുശേഷം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നു.

വിനോദ സഞ്ചാരികളുടെ ദീര്‍ഘ നാളത്തെ ആവശ്യത്തെത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. 1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗുണ’യുടെ ഷൂട്ടിങ് ഇവിടെ വച്ചായിരുന്നു. തുടര്‍ന്നാണ് ഇവിടം ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

സിനിമയില്‍ കമലാഹാസനും നായികയും തകര്‍ത്തഭിനയിച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനവും ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളും ചിത്രീകരിച്ചത് ഇവിടെവെച്ചായിരുന്നു.

ചിത്രം വന്‍ വിജയമായതോടെ നിരവധി കമിതാക്കള്‍ ഇവിടേക്കെത്താന്‍ തുടങ്ങി. ചിലര്‍ സിനിമയിലെ പോലെ ആത്മഹത്യയ്ക്കും മുതിര്‍ന്നു. ഇതോടെ വനംവകുപ്പ് അധികൃതര്‍ ‘ഗുണ ഗുഹ’ക്ക് പൂട്ടിടുകയായിരുന്നു. ഇപ്പോഴിതാ നീണ്ട 10 വര്‍ഷങ്ങള്‍ക്കുശേഷം ഗുണ ഗുഹ വീണ്ടും സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ പോകുകയാണ്.

ഉപാധികളോടെയാണ് സന്ദര്‍ശനം അനുവദിക്കുക. ഗുഹയ്ക്കുളളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കില്ല. പുറത്തുനിന്നു കാണാനേ സാധിക്കൂ. ഗുഹയുടെ ചില ഭാഗങ്ങളില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ അപകട സാധ്യത കൂടുതലാണ്. മുന്‍പ് ഗുഹയ്ക്കുളളില്‍ വച്ച് 16 പേരെ കാണാതായിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല. കൊടൈക്കനാലില്‍നിന്നും 12 കിലോമീറ്റര്‍ അകലെയായാണ് ‘ഗുണ ഗുഹ.’

Loading...

More News