മതിലു ചാടിയോ ഓടിളക്കിയോ അല്ല മെട്രോയില്‍ കയറിയതെന്ന് കുമ്മനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:43 am

Menu

Published on August 10, 2017 at 12:47 pm

മതിലു ചാടിയോ ഓടിളക്കിയോ അല്ല മെട്രോയില്‍ കയറിയതെന്ന് കുമ്മനം

kummanam-rajasekharan-on-kochi-metro

കൊച്ചി: മെട്രോ ഉദ്ഘാടന വേളയില്‍ നിയമം ലംഘിച്ചല്ല മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതിലു ചാടിയോ ഓടിളക്കിയോ അല്ല മെട്രോയില്‍ കയറിയതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു തന്റെ യാത്രയെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

മനോരമ ഓണ്‍ലൈനിന് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയുള്‍പ്പടെയുള്ള എല്ലാ അധികാരികള്‍ക്കും യാത്രയെ കുറിച്ച് അറിവുള്ളതാണെന്നും വിവാദത്തിനു പിന്നില്‍ ചിലരുടെ അസഹിഷ്ണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേളയില്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് ഏറെ വിവാദമായിരുന്നു. മാത്രമല്ല ട്രോളന്മാരും കുമ്മനത്തെ വെറുതെ വിട്ടില്ല. കുമ്മനടിക്കുക എന്ന ഒരു വാക്കു തന്നെ അവര്‍ ഉണ്ടാക്കിക്കളഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിഷയത്തില്‍ കുമ്മനത്തിന്റെ പ്രതികരണം എത്തിയിരിക്കുന്നത്.

മാത്രമല്ല കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരിക്കണമെന്നും കുമ്മനം വ്യക്തമാക്കി. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ട്. ആ സര്‍ക്കാര്‍ ഭരിക്കണം. ജനങ്ങള്‍ ആ ഭരണം അനുഭവിക്കണം. ഇവിടുത്തെ ക്രമസമാധാന നില സാധാരണ നിലയില്‍ കൊണ്ടുവരണം. ഇവിടെ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. അവരുടെ ഓഫീസുകളും വീടുകളും തകര്‍ക്കപ്പെടരുത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. അതിനു കഴിവില്ലെങ്കില്‍ രാഷ്ട്രപതി ഭരണം അല്ലാതെ എന്തു മാര്‍ഗമാണുള്ളതെന്നും കുമ്മനം ചോദിക്കുന്നു.

Loading...

More News