വിവാഹസദ്യക്ക് ഇറച്ചിയില്ലാത്തതിനാല്‍ വരന്‍ പിന്മാറി; പിന്നീട് നടന്നത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:02 pm

Menu

Published on April 28, 2017 at 1:11 pm

വിവാഹസദ്യക്ക് ഇറച്ചിയില്ലാത്തതിനാല്‍ വരന്‍ പിന്മാറി; പിന്നീട് നടന്നത്

lack-of-meat-irks-groom-upset-bride-finds-another-man

മുസാഫര്‍ നഗര്‍: വിവാഹസദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരനും സംഘവും വിവാഹത്തില്‍ നിന്ന് പിന്മാറി. വരന്‍ പിന്മാറിയതോടെ ചടങ്ങിനെത്തിയ മറ്റൊരാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തുകയായിരുന്നു.

മുസാഫിര്‍ നഗറിലെ ഖുല്‍ഹെദി ഗ്രാമത്തിലാണ് സംഭവം. നഗ്മയും റിസ്വാനും തമ്മിലുള്ള വിവാഹമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പച്ചക്കറി മാത്രമുള്ള ഭക്ഷണം ലഭിച്ചതില്‍ പ്രതിഷേധിച്ച് റിസ്വാന്‍ വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നു.

മാര്‍ക്കറ്റില്‍നിന്ന് ആവശ്യത്തില്‍ ഇറച്ചി ലഭ്യമാകാത്തതാണ് സദ്യ പച്ചക്കറിയാക്കാന്‍ കാരണമെന്ന് വധുവിന്റെ വീട്ടുകാരും ഗ്രാമസഭയും ചേര്‍ന്ന് വിശദീകരിച്ചെങ്കിലും വരനും കൂട്ടരും വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തില്‍  നിന്ന് പിന്മാറിയില്ല.

ഇതോടെ ഇയാളെ വേണ്ടെന്ന നിലപാട് വധുവും സ്വീകരിക്കുകയായിരുന്നു. ഇതിനിടെയാണ് വിവാഹത്തില്‍ പെങ്കടുക്കാനെത്തിയ ഒരാള്‍ നഗ്മയെ വിവാഹം ചെയ്യാന്‍ തയാറായത്. വധു സമ്മതം അറിയിച്ചതോടെ ഗ്രാമസഭ വിവാഹത്തിന് അനമതി നല്‍കുകയുമായിരുന്നു. ഇതോടെ തീരുമാനിച്ച സമയത്ത് തന്നെ വിവാഹം നടന്നു.

നേരത്തെ നിയമവിരുദ്ധ അറവുശാലകള്‍ അടച്ചുപൂട്ടിയതോടെ യുപിയില്‍ ഇറച്ചിക്ഷാമം രൂക്ഷമാവുകയും വില ഉയരുകയും ചെയ്തിരുന്നു. നേരത്തേ കിലോക്ക് 150 രൂപയുണ്ടായിരുന്ന മാട്ടിറച്ചിക്ക് 400 രൂപയും 350 രൂപയുണ്ടായിരുന്ന ആട്ടിറച്ചിക്ക് 600 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴി ഇറച്ചിക്ക് 260 രൂപയാണ് വില. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരാണ് അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.

Loading...

More News