നടി ലക്ഷ്മി റിയാലിറ്റി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി; പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമര്‍ശനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 7:38 pm

Menu

Published on December 7, 2017 at 11:49 am

നടി ലക്ഷ്മി റിയാലിറ്റി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി; പബ്ലിസിറ്റി സ്റ്റണ്ടെന്ന് വിമര്‍ശനം

lakshmy-ramakrishnan-walks-out-of-the-show

സ്വകാര്യ തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്ന് അവാതരകയും നടിയുമായ ലക്ഷ്മി രാമകൃഷ്ണന്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സൊന്നതെല്ലാം ഉണ്‍മൈ എന്ന പരിപാടിയില്‍ നിന്നാണ് ലക്ഷ്മി ഇറങ്ങിപ്പോയത്. ഇതാദ്യമായല്ല ഈ പരിപാടിയില്‍ ഇത്തരം വിവാദങ്ങളുണ്ടാകുന്നത്.

ലക്ഷ്മി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതാദ്യമായല്ല സൊന്നതെല്ലാം ഉണ്‍മൈ വിവാദത്തില്‍പ്പെടുന്നത്.

അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയുമായിരുന്നു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോകുകയായിരുന്നു.

വര്‍ഷങ്ങളായി ഈ പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്. ഇത്തരം പരിപാടികളില്‍ മദ്ധ്യസ്ഥത വഹിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് അവതാരകരുടെ ജോലി.

എന്നാല്‍ ഇത് ചാനലിന്റെ റേറ്റിങ് കൂട്ടാനുള്ള പബ്ലിസിറ്റി സ്റ്റണ്ടാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ലക്ഷ്മി ഇതിന് കൂട്ടുനില്‍ക്കരുതായിരുന്നെന്നും നിരവധിപേര്‍ പറയുകയുണ്ടായി. എന്നാല്‍ ഇതിനു പിന്നാലെ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ലെന്നും ഇങ്ങനെ ചെയ്തതില്‍ നിങ്ങളില്‍ എത്ര പേര്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അറിയില്ലെന്നും ലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്തു.

ഷോയുടെ 1500-ാം എപ്പിസോഡില്‍ പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരിക്കുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ 1500-ാം എപ്പിസോഡ് ഷൂട്ട് ചെയ്തില്ലെന്നും ഷോയില്‍ നിന്ന് പുറത്ത് പോയെന്നും ലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്തു.

കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുവെന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളെ ചാനലിലൂടെ അവതരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ചാനലുകളില്‍ ഇത്തരം പരിപാടികള്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്.

Loading...

More News