എവിടെ നോക്കീട്ടാടാ; മമ്മൂക്കയുടെ ചീത്തകേട്ട അനുഭവം പങ്കുവെച്ച് ലാല്‍ ജോസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:06 am

Menu

Published on September 14, 2017 at 4:16 pm

എവിടെ നോക്കീട്ടാടാ; മമ്മൂക്കയുടെ ചീത്തകേട്ട അനുഭവം പങ്കുവെച്ച് ലാല്‍ ജോസ്

lal-jose-reveal-his-experiance-with-mammootty

മലയാള സിനിമയില്‍ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അസിസ്റ്റന്റായി കയറിക്കൂടി ഒടുവില്‍ സിനിമയില്‍ തങ്ങളുടേതായ സ്ഥാനം നേടിയവര്‍ നിരവധിയാണ്. അവരില്‍ എടുത്തുപറയാവുന്ന ഒരാളാണ് സംവിധായകന്‍ ലാല്‍ ജോസ്.

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലെത്തി പിന്നീട് സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു ലാല്‍ ജോസ്. സിനിമയില്‍ തന്റെ ആദ്യകാലത്ത് മമ്മൂട്ടിയില്‍ ചീത്തവിളി കേട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്. വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമാ ചിത്രീകരണത്തിനിടെയുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും പെട്ടെന്ന് കണ്ടുപിടിക്കുകയും അത് അപ്പോള്‍ തന്നെ തിരുത്തിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടി. തെറ്റുകള്‍ കണ്ടാല്‍ ദേഷ്യപ്പെടുമെങ്കിലും ഉടന്‍ തന്നെ അത് അലിഞ്ഞില്ലാതാവും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴയെത്തും മുന്‍പെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.

ഷൂട്ടിങ്ങിനിടയില്‍ കണ്ടിന്യൂറ്റിയില്‍(സീന്‍തുടര്‍ച്ച) ഒരു തെറ്റു സംഭവിച്ചു. ഒരു സീനില്‍ ശോഭന വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പൊട്ടുതൊട്ടിട്ടില്ല. പക്ഷേ വീട്ടില്‍ വന്നു കയറുമ്പോള്‍ ശോഭനയുടെ നെറ്റിയില്‍ പൊട്ടുണ്ട്.

ആ തെറ്റ് മമ്മൂക്ക കണ്ടുപിടിച്ചു. ആരാ കണ്ടിന്യൂവിറ്റി നോക്കുന്ന ആള്‍? മുഖം ചുവപ്പിച്ച് മമ്മൂക്ക ചോദിച്ചു. ഞാനാണു സര്‍ എന്ന് പറയുകയും എവിടെ നോക്കീട്ടാടാ.. എന്ന് ചീത്തവിളി തുടങ്ങി. അത് കത്തിക്കയറും മുന്‍പ് കമല്‍സാര്‍ ചാടിവീണു.

സത്യത്തില്‍ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ലൊക്കേഷനില്ല. കാര്യം മനസിലായപ്പോള്‍ ഗുരുവിന്റെ വത്സലശിഷ്യനാണെന്ന് തോന്നുന്നു, ചീത്ത പറയാന്‍ പോലും അനുവദിക്കുന്നില്ലല്ലോ എന്നു പറഞ്ഞു മമ്മൂക്ക കളിയാക്കിയെന്നും ലാല്‍ ജോസ് പറഞ്ഞു. ഒടുവില്‍ ലാല്‍ ജോസിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ഒരു മറവത്തൂര്‍ കനവിലെ നായകനായതും മമ്മൂക്കയായിരുന്നു എന്നാതാണ് വസ്തുത.

Loading...

More News