മട്ടൻ കഴിക്കുന്ന ഗണപതി, ഫോൺ വിളിക്കുന്ന പ്രവാചകൻ, വീഞ്ഞിനെ വെള്ളമാക്കുന്ന യേശുക്രിസ്തു; വൻവിവാദമായി ഇറച്ചി വ്യാപാരികളുടെ പരസ്യം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:52 am

Menu

Published on September 12, 2017 at 10:48 am

മട്ടൻ കഴിക്കുന്ന ഗണപതി, ഫോൺ വിളിക്കുന്ന പ്രവാചകൻ, വീഞ്ഞിനെ വെള്ളമാക്കുന്ന യേശുക്രിസ്തു; വൻവിവാദമായി ഇറച്ചി വ്യാപാരികളുടെ പരസ്യം

lamp-ad-with-hindu-muslim-christian-gods

യേശു ക്രിസ്തു, പ്രവാചകൻ, ഗണപതി, ബുദ്ധൻ, സിയൂസ് ദേവൻ, വീനസ്, മോസസ്, ഫറോവ തുടങ്ങി സകല ദൈവങ്ങളും കൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. അതും നല്ല ആട്ടിറച്ചി. ഇറച്ചിവ്യാപാരികൾക്കായി തയ്യാറാക്കിയ ഒരു പരസ്യത്തിലാണ് ഈ രംഗങ്ങളുള്ളത്. അതോടൊപ്പം വൻ വിവാദത്തിനു തിരി കൊളുത്തുകയുമാണ് ഈ പരസ്യം.

ഓസ്‌ട്രേലിയയിലെ ഇറച്ചി വ്യാപാരികൾക്കായി തയ്യാറാക്കിയതാണ് ഈ പരസ്യം. എന്നാൽ ഈ പരസ്യം പല മതങ്ങളുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നതിനാൽ ഇന്ത്യ അടക്കം പല രാജ്യങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദൈവങ്ങൾ മാത്രമല്ല, ഒപ്പം ശാസ്ത്രജ്ഞരും സിനിമാ കഥാപാത്രങ്ങളും എല്ലാം തന്നെ മേശ പങ്കിടുന്നുണ്ട്. ചർച്ച് ഓഫ് സൈന്റോളജി സ്ഥാപകൻ ഹൊബാർഡ്, സ്റ്റാർ വാർസ് സിനിമയിലെ കഥാപാത്രങ്ങൾ തുടങ്ങിയവരാണ് ഇവരിൽ ചിലർ.

You never lamp alone എന്ന പേരിലുള്ള പരസ്യം തയ്യാറാക്കിയിരിക്കുന്നത് മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് ഡിപ്പാർട്മെന്റ് ആണ്. ടോസ്റ് ചെയ്ത ആട്ടിറച്ചിയെ കുറിച്ച് ഗണപതി വിശേഷിപ്പിക്കുന്നത് നമുക്കെല്ലാം കഴിക്കാൻ പറ്റിയ ഇറച്ചി എന്നാണ്. ഓസ്‌ട്രേലിയയിൽ തന്നെയുള്ള ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പ്രവാചകനെ പരസ്യത്തിൽ ചിത്രീകരിച്ചിട്ടില്ല. പകരം അദ്ദേഹം ഈ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിലെ ഒരു സ്ത്രീയെ മൊബൈലിൽ വിളിക്കുകയും കുട്ടിയെ നോക്കാനുള്ളതിനാൽ വിരുന്നിൽ പങ്കെടുക്കാൻ കഴിയില്ല എന്നറിയിക്കുകയുമാണ് ചെയ്തത്.

വീര്യമുള്ള വീഞ്ഞിനെ യേശുദേവൻ തിരിച്ചു പച്ചവെള്ളമാക്കുന്നു. എന്നിട്ടത് വീനസ് ദേവതയ്ക്ക് നൽകുന്നു. മദ്യപിച്ചു വാഹനമോടിച്ചു പോലീസ് പിടികൂടാതിരിക്കാൻ സുരക്ഷിതയായി ഡ്രൈവ് ചെയ്യാനാണ് അങ്ങനെ നൽകുന്നത്. ഈ അത്ഭുതത്തെ റിസേർവ് മിറാക്കിൾ എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.

പരസ്യത്തെ വിമർശിച്ചു കൊണ്ട് ലോകത്തിന്റെ പല ഭാഗത്തു നിന്നും ശബ്ദമുഴർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയും അല്ലാതെയുമായി നിരവധി പരാതികളാണ് ഓസ്‌ട്രേലിയൻ ഹൈകമ്മീഷണർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാൽ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ഒന്നും തന്നെ പരസ്യത്തിലില്ല എന്നാണ് അധികൃതരുടെ വാദം.

Loading...

More News