ഗർഭധാരണം 35നു ശേഷം റിസ്‌ക്കോ..???

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:48 pm

Menu

Published on March 14, 2018 at 11:38 am

ഗർഭധാരണം 35നു ശേഷം റിസ്‌ക്കോ ..???

late-pregnancy-problems

വിവാഹം എന്നത് എല്ലാ യുവതീ യുവാക്കളുടെയും സ്വപ്നമാണ്. തന്റെ വിവാഹം എങ്ങനെയാകണം,എവിടെ വെച്ചാകണം, എങ്ങനെ അത് ഒരു ആഘോഷമാക്കി മാറ്റാം എന്നെല്ലാം ഇന്നത്തെ യൂത്തന്മാരോട് ചോദിച്ചാൽ അവർ കൃത്യമായി ഉത്തരം നൽകും. വേണമെകിൽ കെട്ടാൻ ഉദ്ദേശിക്കുന്ന ആളെ പോലും മക്കൾ തന്നെ കണ്ടെത്തുന്ന കാലമാണ് ഇത്. എന്നാൽ, ഇന്നത്തെക്കാലത്ത് പൊതുവേ കണ്ടു വരുന്ന ഒരു പ്രവണതയാണ് താമസിച്ചുള്ള വിവാഹം. പണ്ട് 18 വയസ്സ് എത്തുന്നതിനു മുന്നേ വിവാഹം നടന്നിരുന്നെങ്കിൽ ഇപ്പോൾ കല്യാണം കഴിക്കാൻ 28 ൽ പോലും ന്യൂജെൻ പെണ്‍പിള്ളേർ തയ്യാറല്ല. ഉപരിപഠനത്തിനു ശേഷം ആഗ്രഹിച്ച ജോലിയും നേടി, ബാച്ച്ലർ ലൈഫ് ആസ്വദിച്ചതിനുശേഷം മതി കല്യാണമെന്നു ചിന്തിക്കുന്ന പെണ്‍കുട്ടികളാണ് കൂടുതൽ. അഥവാ ഇതിനുള്ളിൽ വിവാഹം നടന്നാൽതന്നെ ഉടനേ കുട്ടികളൊന്നും വേണ്ട എന്ന തീരുമാനത്തിലായിരിക്കും മിക്കവരും.

പലപ്പോഴും പ്രായം ഗര്‍ഭധാരണത്തിന് ഒരു വില്ലനാവാറുണ്ട്. പ്രായം കൂടുന്തോറും സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് . അതുകൊണ്ടു തന്നെ ഗര്‍ഭധാരണം പലരിലും പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ കുഞ്ഞ് വേണ്ടെന്ന് അഭിപ്രായപ്പെടുന്നവര്‍ക്ക് പിന്നീട് കുഞ്ഞുണ്ടാവാനുള്ള ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല . ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്ന ഇന്നത്തെ കാലത്ത് എല്ലാവരിലും ഇല്ലെങ്കിലും കൂടുതൽ പേരിലും ഇത് വന്ധ്യതയിലേക്കും കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളിലേക്കുമൊക്കെ നയിക്കുന്നുമുണ്ട്.

ഗർഭധാരണം 35നു ശേഷമായാൽ?

പ്രായം കൂടുന്തോറും സ്ത്രീകൾക്ക് അമ്മയാകാനുള്ള സാധ്യത കുറയുമെന്നത് സ്വാഭാവികമാണ്. നിരവധി കാരണങ്ങളാൽ പലർക്കും നേരത്തെയുള്ള ഗർഭധാരണം സാധ്യമായെന്നുവരില്ല. ഒരുപരിധി വരെ ഈ വൈകല്യങ്ങളെല്ലാം നേരത്തെ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കുന്നുമുണ്ട്. ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം 20 നും 26 നുമിടയിലാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാല്‍ ചിലരെങ്കിലും 35 വയസ്സിനു ശേഷം ഗര്‍ഭം ധരിക്കുന്നവരാണ്. 35 നു ശേഷം സ്ത്രീകളിൽ പ്രത്യുൽപാദനക്ഷമത കുറയുന്നു .

എന്നാൽ പ്രായം കൂടിയെന്നോർത്ത് ആശങ്കപ്പെടേണ്ട. 90കളിലേതു പോലെയല്ല. ഇന്നത്തെക്കാലത്ത് 30വയസ്സിലും, 40വയസിലും പ്രസവിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 35 കഴിഞ്ഞും ഗർഭധാരണം സാധ്യമാകും. കാരണം 35 വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയുന്നതിനാൽ ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. കൂടാതെ പ്രായമേറിയവരിൽ 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ്, മൂത്രത്തിലെ പ്രോട്ടീന്‍ തുടങ്ങിയവ ഉണ്ടാകും. ഗർഭധാരണം 35 നു ശേഷമാകുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഗർഭധാരണത്തിനു മുൻപെ തയ്യാറെടുപ്പുകൾ 

ഭക്ഷണക്രമം

_

_
ഗർഭകാലത്ത് ഭക്ഷണ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വയറുകൾ നിറയേണ്ടതാണ്, ഗർഭിണികൾ ഇഷ്ടമുള്ളതെല്ലാം കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത് . ഇഷ്ടമുള്ളത് കഴിക്കാമെന്ന് കരുതി മധുരപലഹാരങ്ങളും കൂടുതലായ് കഴിക്കരുത് . ഇവിടെ പ്രമേഹസാധ്യതതന്നെയാണ് പ്രശ്നം. പോഷകാഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . ഇതിനായി ഫാസ്റ്റ്ഫുഡ് ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക . ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

വ്യായാമവും വിശ്രമവും

പ്രായമേറിയവർ ഗർഭിണിയായാൽ വിശ്രമം വളരെ അത്യാവശ്യമായി വേണ്ടതാണ്. പ്രത്യേകിച്ച് ആദ്യ മൂന്ന് മാസം. ഇക്കാലയളവിൽ ബൈക്ക്, ഓട്ടോറിക്ഷ യാത്രയും കുറയ്ക്കണം. മാനസിക സമ്മർദ്ദവും ആശങ്കകളും ആവശ്യത്തിലധികമുള്ള കാലമാണ് ഇത് . ഇതൊഴിവാക്കുന്നതിനും പ്രസവം സുഖകരമാക്കുന്നതിനും ലഘുവ്യായാമങ്ങൾ സഹായിക്കും. വ്യായാമങ്ങൾ ചെയ്യാത്തവർക്ക് നടത്തം ശീലമാക്കാം. ഗർഭിണികൾ നിർബന്ധമായും എട്ടു മണിക്കൂർ ഉറങ്ങുകയും വേണം.
_

_
നിങ്ങളുടെ കുഞ്ഞിെൻറ ആരോഗ്യം നിങ്ങളുടെ കരുതലാണ്. ഇഷ്ടമുള്ള പാട്ടു കേട്ടും, പുസ്തകങ്ങൾ വായിച്ചും, സുഹൃത്തുക്കളോടൊപ്പം സംസാരിച്ചും മാനസിക സമ്മർദങ്ങളെ ഇല്ലാതാക്കുന്നതിലൂടെ പ്രസവം സുഖകരമാക്കാൻ സഹായിക്കുന്നു . പ്രായക്കൂടുതലാണെന്ന് കരുതി ഇനി ആശങ്കപ്പെട്ടിരിക്കേണ്ട. ആരോഗ്യവും ആവിശ്വാസവും കൈമുതലാക്കിയാൽ പ്രായത്തെ തോൽപ്പിച്ച് നാൽപതുകളിലും അമ്മയാകാം.

Loading...

More News