ചിരിയോ ചിരി - ലവകുശ റിവ്യൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:11 am

Menu

Published on October 12, 2017 at 2:30 pm

ചിരിയോ ചിരി – ലവകുശ റിവ്യൂ

lavakusha-malayalam-movie-review

ചിരിയോ ചിരി. ഗൗരവം നിറഞ്ഞ കഥകളും റിയലിസ്റ്റിക് സിനിമകളും കാണുന്നതിനിടയ്ക്ക് മനസ്സറിഞ്ഞു ചിരിക്കാവുന്ന ഈ സിനമയും കണ്ടുനോക്കാവുന്നതാണ്. ക്ളീഷേ കോമഡി രംഗങ്ങൾ ഇല്ല എന്നു പറയുന്നില്ല, എങ്കിലും ആദ്യാവസാനം ചിരിയൊരുക്കുകയാണ് ഈ കൊച്ചു ചിത്രം.

സിനിമക്ക് പറയാനുള്ളത്

പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്ത രണ്ടു ചെറുപ്പക്കാർ യാദൃശ്ചികമായി കണ്ടുമുട്ടുന്നു. ഒരു ട്രെയിൻ യാത്രക്കിടെ നടക്കുന്ന ചില സംഭവങ്ങൾ അവരെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നു. ഇതിനായി പുതിയ തീരുമാനങ്ങളുമായി അവർ മുമ്പോട്ട് നീങ്ങുന്നതോടെ കഥ പുരോഗമിക്കുന്നു.

നല്ലതും ചീത്തയും

നേരത്തെ പറഞ്ഞപോലെ ചിരിയുടെ പൂരം തന്നെയാണ് സിനിമ. തുടങ്ങുമ്പോൾ കരുതിയത് ഒരു ലോ ക്ലാസ്സ് ചിത്രമാകും എന്നായിരുന്നു. വേണ്ടത്ര പ്രതീക്ഷയും ഉണ്ടായിരുന്നില്ല സിനിമയിൽ. എന്നാൽ ഓരോ രംഗങ്ങൾ കഴിയുംതോറും നർമരംഗങ്ങൾ കൂടിക്കൂടി വന്നു. മുഖ്യകഥാപാത്രങ്ങളായ രണ്ടു ചെറുപ്പക്കാരുടെ വേഷങ്ങൾ അജു വർഗീസും നീരജ് മാധവും തങ്ങളാൽ ആവും വിധം ഭംഗിയാക്കിയിട്ടുണ്ട്. കോമാളിത്തരവും കോപ്രായങ്ങൾ നിറഞ്ഞതുമായ കോമഡി വരുത്തിപ്പിക്കുന്ന രംഗങ്ങൾ ഒത്തിരി ഉണ്ടെങ്കിലും ഒരു സാധാരണ നോൺ ബുദ്ധിജീവി ആയ പ്രേക്ഷകനെ സംബന്ധിച്ചെടുത്തോളം ഇഷ്ടപ്പെടും ചിത്രം. മികച്ച കഥയോ സംഭാഷണങ്ങളോ ഒന്നും ചിത്രത്തിന് അവകാശപ്പെടാനാവില്ല. ആ രീതിയിലുള്ള ഗൗരവം നിറഞ്ഞ വിഷയം അല്ലാത്തത് കൊണ്ട് അത് ആവശ്യവുമില്ല.

ചിത്രത്തിൽ ഒരു പോലീസ് ഓഫിസറിന്റെ വേഷത്തിൽ ബിജു മേനോൻ എത്തുന്നു. എന്നാൽ അൽപ്പം ഗൗരവം നിറഞ്ഞ ഒരു കഥാപാത്രമാണിത്. കോമഡിയോടൊപ്പം സസ്പെൻസുകളും ത്രില്ലിങ് ആയ പല രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ സസ്പെൻസുകൾ ചിലത് ഊഹിക്കാവുന്നത് ആയിരുന്നു. പക്ഷെ എല്ലാം പരസ്പരം ഒരു പരിധി വരെ ബന്ധപ്പെടുത്താനും രസച്ചരട് വിടാതെ അവസാനം വരെ ചിരി നിലനിർത്താനും സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. “എന്റെ കയ്യിൽ ഒന്നുല്ല..” എന്ന യൂട്യൂബ് ഹിറ്റ് ഗാനം ചിത്രത്തിൽ ഉൾക്കൊള്ളിച്ചത് നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുമുണ്ട്. ഗോപി സുന്ദറിന്റെ ബിജിഎമ്മും ചിത്രത്തിന്റെ തീമിന് യോജിച്ചതായിരുന്നു എങ്കിലും ഏതൊക്കെയോ തമിഴ് സിനിമകളിൽ കേട്ടു ശീലിച്ച പോലെ തോന്നി.

അരങ്ങിലും അണിയറയിലും

നീരജ് മാധവ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ്‌ മനോ.
ലവകുശ നിർമിച്ചിരിക്കുന്നത് ജയ്സൻ എളംകുളമാണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ നിർവഹിച്ചിരിക്കുന്നു. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവർക്ക് പുറമെ മേജർ രവി, വിജയ് ബാബു തുടങ്ങി ചെറിയൊരു താരനിര ചിത്രത്തിനുണ്ട്.

കാണണോ വേണ്ടയോ

ഗംഭീര കഥയോ മാസ്മരിക അഭിനയമുഹൂർത്തങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ മനസ്സറിഞ്ഞു ചിരിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ട്. നീരജ്‌ മാധവും അജു വർഗീസും കൂടി അവസാനം വരെ ചിരിപ്പിക്കും. ചിരിച്ചു ചിരിച്ചു അവസാനം അൽപ്പം സസ്പെൻസുകളും ആസ്വദിക്കാം. ഒരു കോമഡി എന്റർടെയ്നർ എന്ന നിലയ്ക്ക് ഒരു തവണ കണ്ട് ആസ്വദിക്കാം.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News