നിയമത്തിനെതിരെ വിവാഹ വസ്ത്രങ്ങളുടെ ആത്മഹത്യ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:37 am

Menu

Published on April 24, 2017 at 4:55 pm

നിയമത്തിനെതിരെ വിവാഹ വസ്ത്രങ്ങളുടെ ആത്മഹത്യ

lebanese-protest-against-article-522

ലൈംഗികപീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിലൂടെ പ്രതിയെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്ന നിയമത്തിനെതിരെ ലെബനനില്‍ വ്യത്യസ്ത പ്രതിഷേധം.

രാജ്യത്തെ പ്രശസ്തമായ ബെയ്റൂട്ട് ബീച്ചാണ് ഈ പ്രതിഷേധത്തിന് വേദിയായത്. വിവാഹവേളകളില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന വെളുത്ത വിവാഹവസ്ത്രങ്ങളുടെ കഴുത്തില്‍ കുരുക്കിട്ട് തൂക്കിയിട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

31 വസ്ത്രങ്ങളാണ് ഇത്തരത്തില്‍ തൂക്കിയിട്ടത്. മാസത്തിലെ ഓരോദിവസവും സ്ത്രീകള്‍ പീഡനത്തിനിരയാകുയോ പീഡകനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നുണ്ട്. ഇതിന് സൂചനയെന്നോണമാണ് 31 വിവാഹവസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തക ആലിയ അവാദ പറയുന്നു.

ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടു പോകല്‍, നിര്‍ബന്ധിത വിവാഹം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട 522 -ാം ആര്‍ട്ടിക്കിള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്ററി കമ്മറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു.

ഇതു പ്രകാരം പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിലൂടെ അക്രമിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. ഈ വരുന്ന മെയ് പതിനഞ്ചിന് ഇക്കാര്യം വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരുന്നത്.

പാര്‍ലമെന്ററി കമ്മറ്റിയുടെ നിര്‍ദേശം എം.പിമാര്‍ തള്ളിക്കളയുമെന്നാണ് പ്രതിഷേധക്കാര്‍ കരുതുന്നത്. ആര്‍ട്ടിക്കിള്‍ റദ്ദാക്കണമെന്ന് ആവശ്യത്തെ പിന്തുണയ്ക്കുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരോട് അരുതെന്നു പറയുകയാണ് നിങ്ങള്‍- പാര്‍ലമെന്റ് അംഗങ്ങളോടുള്ള പ്രതിഷേധക്കാര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News