പ്രേതബാധയുള്ള ആ വീട്ടില്‍ വെച്ച് തനിക്കും ചില അനുഭവങ്ങളുണ്ടായി; വെളിപ്പെടുത്തലുമായി ലെന

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:16 pm

Menu

Published on January 11, 2018 at 3:58 pm

പ്രേതബാധയുള്ള ആ വീട്ടില്‍ വെച്ച് തനിക്കും ചില അനുഭവങ്ങളുണ്ടായി; വെളിപ്പെടുത്തലുമായി ലെന

lena-reveals-aadam-john-shooting-location-experiance

പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവെച്ച് നടി ലെന. പ്രേതബാധയുള്ള വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ ചില അനുഭവമാണ് ലെന പങ്കുവെച്ചത്.

ആദം ജോണില്‍ കാണിക്കുന്ന സ്‌കോട്ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്റെ ഉടമസ്ഥര്‍ തന്നെ പറഞ്ഞു അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്നും ലെന പറഞ്ഞു.

ചിത്രത്തില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുണ്ട്. കുറച്ച് നേരം ഒരു പേടി തന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നു. ഒരു ക്യാമറയും താനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു, മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ലെന പറഞ്ഞു.

പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ തന്നോട് പറഞ്ഞാല്‍ നില്‍ക്കില്ലെന്നും ലെന പറയുന്നു.

താന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ലെന്നും ലെന വ്യക്തമാക്കി. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ല, ലെന കൂട്ടിച്ചേര്‍ത്തു.

താന്‍ സിനിമാക്കാരുടെ സംഘടനായ അമ്മയിലും സീരിയല്‍ താരങ്ങളുടെ സംഘടനായ ആത്മയിലും മാത്രമേ അംഗമായുള്ളൂ എന്ന് പറഞ്ഞ ലെന, വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗമല്ല താനെന്നും കൂട്ടിച്ചേര്‍ത്തു. അതിന്റെ മെമ്പര്‍ഷിപ്പിന്റെ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും ലെന പറയുന്നു.

Loading...

More News