ഏഴു വര്‍ഷത്തിനിടെ ഇരകളായത് 6 കുട്ടികള്‍; പുലിപ്പേടി ഒഴിയാതെ വാല്‍പ്പാറ നിവാസികള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:07 am

Menu

Published on February 12, 2018 at 1:00 pm

ഏഴു വര്‍ഷത്തിനിടെ ഇരകളായത് 6 കുട്ടികള്‍; പുലിപ്പേടി ഒഴിയാതെ വാല്‍പ്പാറ നിവാസികള്‍

leopard-attack-in-valparai

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയില്‍ വാല്‍പ്പാറയില്‍ പുലി കൊലപ്പെടുത്തിയത് ആറു കുട്ടികളെ. വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് ഇതില്‍ മൂന്നു കുട്ടികള്‍ പുലിക്ക് ഇരയായത്. മറ്റു രണ്ടു പേര്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്ക് വരുന്ന വഴിയും.

ഗജമുടിയില്‍ മാതാപിതാക്കളടക്കം ആറു പേര്‍ക്കൊപ്പം ബസിറങ്ങിയ മൂന്നര വയസുകാരിയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണു പുലി പിടികൂടിയത്. പുലി കാട്ടില്‍ മറഞ്ഞ ശേഷം ഒന്നര മണിക്കൂറിനു ശേഷമാണു തേയിലക്കാട്ടില്‍നിന്നു കുട്ടിയുടെ ജഡം കണ്ടെത്തുന്നത്.

മുതിര്‍ന്നവരുടെ അസാന്നിധ്യത്തില്‍ കളിസ്ഥലങ്ങളിലും തനിയെ കാല്‍നട യാത്രകള്‍ക്കിടെയുമാണ് കൂടുതല്‍ കുട്ടികളും ആക്രമിക്കപ്പെട്ടത്. ഇതില്‍ അധികം പേരും ആറു വയസിനു താഴെയുള്ളവരാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് തേയിലത്തോട്ടത്തിലെ ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്തു കളിക്കുന്നതിനിടെയാണ് എസ്റ്റേറ്റ് തൊഴിലാളികളായ മുഷറഫിന്റെയും സബിയയുടെയും മകന്‍ സെയ്തുളിനെ പുലി പിടിച്ചത്.

കുട്ടിയുടെ അമ്മ സബിയ അടുക്കളയിലേക്കു പോയ തക്കത്തിന് പുലി കുഞ്ഞിനെ കടിച്ചുവലിച്ച് പൊന്തക്കാട്ടില്‍ മറയുകയായിരുന്നു. സബിയയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ തല ഉടലില്‍നിന്നു വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

2011-12 കാലയളവിലാണ് ഇവിടെ കൂടുതല്‍ കുട്ടികള്‍ പുലിയുടെ ആക്രമണത്തിനിരയായത്ത്. അന്നു നാട്ടിലിറങ്ങിയ പുലിയെ കൂടുവച്ചു പിടിച്ച് ഉള്‍വനത്തില്‍ കൊണ്ടുവിടുകയായിരുന്നു. സെയ്തുളിനെ കൊലപ്പെടുത്തിയതിനു പിന്നാലെ കഴിഞ്ഞദിവസം ഒരു കഴുതയെയും പുലി കൊന്നിരുന്നു.

കുട്ടിയുടെ മരണത്തിനു പിന്നാലെ വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ വന്യമൃഗങ്ങളില്‍ന്നു സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു നാട്ടുകാര്‍ പോസ്റ്റ് ഓഫീസ് റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സെയ്തുളിന്റെ മൃതദേഹം സംഭവസ്ഥലത്തു നിന്ന് മാറ്റാനുമായില്ല. ഒടുവില്‍ വനം-പൊലീസ് ഉദ്യോഗസ്ഥര്‍ ഏറെ ചര്‍ച്ചകള്‍ നടത്തി അനുനയ ശ്രമത്തിനൊടുവിലാണ് മൃതദേഹം വാല്‍പ്പാറ ആശുപത്രിയിലേക്ക് മാറ്റാനായത്.

നാട്ടുകാരുടെ ആവശ്യപ്രകാരം കുട്ടിയുടെ മൃതദേഹം കിടന്നിടത്ത് പുലിയെ പിടിക്കാന്‍ കൂടു സ്ഥാപിച്ചു. ഈ മേഖലയില്‍ വനപാലകര്‍ പട്രോളിങ് നടത്തും.

Loading...

More News