നിലംതൊടാത്ത തൂണുകളില്‍ ഒരു ക്ഷേത്രം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:13 am

Menu

Published on November 14, 2017 at 6:10 pm

നിലംതൊടാത്ത തൂണുകളില്‍ ഒരു ക്ഷേത്രം

lepakshi-veerabhadra-temple-architectural-wonders-india

തൂണുകളാണ് ഒരു കെട്ടിടത്തെ താങ്ങിനിര്‍ത്തുന്നതെന്നാണ് പൊതുവെ പറായാറുള്ളത്. എന്നാല്‍ ആന്ധ്രയിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം കണ്ടാല്‍ ഈ ധാരണ മാറിക്കിട്ടും.

എഴുപതിലധികം കല്‍ത്തൂണുകള്‍ ക്ഷേത്രത്തിലുണ്ടെങ്കിലും അവയില്‍ ഒന്നുപോലും നിലത്ത് സ്പര്‍ശിക്കുന്നില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തുകൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിയുണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ വാസ്തുവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്.

നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിന്.

1583ല്‍ വിജയനഗര രാജാക്കന്‍മാര്‍ നിര്‍മ്മിച്ച മനോഹര ക്ഷേത്രമായ ലേപാക്ഷി ക്ഷേത്രം ഭാരതീയ വാസ്തുവിദ്യയുടെ വളര്‍ച്ചയുടെ തെളിവാണ്. ശിവന്‍, വിഷ്ണു, വീരഭദ്രന്‍ എന്നീ മൂന്നു ദൈവങ്ങള്‍ക്കും ഇവിടെ പ്രത്യേകം പ്രതിഷ്ഠയുണ്ട്. കര്‍ണാടകയിലെ വാസ്തു വിദ്യയില്‍ മികച്ചു നില്‍ക്കുന്ന മറ്റുപല ക്ഷേത്രങ്ങളുമായി ഇതിന് അടുത്ത സാമ്യമുണ്ട്.

ക്ഷേത്രത്തിന് ലേപാക്ഷി എന്ന പേരു വന്നതിന് പിന്നില്‍ പലകഥകളും പ്രചാരത്തിലുണ്ട്. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയ സമയത്ത് തടയാന്‍ ചെന്ന ജടായുവിനെ രാവണന്‍ വെട്ടിവീഴ്ത്തി. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്താണത്രെ ജടായു വീണത്.

സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങള്‍ ധരിപ്പിക്കുമ്പോള്‍ ജടായുവിനെ നോക്കി രാമന്‍ സ്നേഹത്തോടെ ലേപാക്ഷി എന്നു വിളിച്ചുവത്രെ. തെലുങ്കില്‍ ‘എഴുന്നേല്‍ക്കൂ പക്ഷി ശ്രേഷ്ഠാ’ എന്നാണ് ഇതിനര്‍ത്ഥം. അങ്ങനെയാണ് ലേപാക്ഷി എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.

ഒറ്റക്കല്ലില്‍ കൊത്തിയ നന്ദിയുടെ പ്രതിമയാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ക്ഷേത്രത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയും നന്ദിയുടേതാണ്. 27 അടി നീളവും 15 അടി ഉയരവുമുള്ള ആ ഈ പ്രതിമ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ നന്ദിപ്രതിമയാണ്.

ഒറ്റക്കല്ലില്‍ കൊത്തിയ ഏഴുതലയുള്ള നാഗത്തിന്റെ പ്രതിമയും ലേപാക്ഷിയിലെ വാസ്തുവിദ്യയുടെ അടയാളമായി നിലകൊള്ളുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ നാഗപ്രതിമയായാണ് ഇതിനെ കണക്കാക്കുന്നത്. ഏഴ് പത്തികളുള്ള നാഗം ശിവലിംഗത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ.

വീരഭദ്ര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ചിത്രപണികള്‍ നിറഞ്ഞ മണ്ഡപം. ഇതിന്റെ തൂണുകളില്‍ വാദ്യക്കാരുടെയും നര്‍ത്തകിമാരുടെയും രൂപങ്ങള്‍ മനോഹരമായി കൊത്തിയിരിക്കുന്നു. വിശ്വകര്‍മ്മ ബ്രാഹ്മണരുടെ കരവിരുത് പ്രകടമാക്കുന്നതാണ് മണ്ഡപത്തിലെ ഓരോ ചിത്രപ്പണികളും.

Loading...

More News