പുതിയ കരാര്‍ ഒപ്പിടാന്‍ ബാര്‍സയ്ക്ക് മുന്നില്‍ ഞെട്ടിക്കുന്ന ആവശ്യങ്ങളുമായി മെസ്സി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:18 am

Menu

Published on March 23, 2017 at 5:10 pm

പുതിയ കരാര്‍ ഒപ്പിടാന്‍ ബാര്‍സയ്ക്ക് മുന്നില്‍ ഞെട്ടിക്കുന്ന ആവശ്യങ്ങളുമായി മെസ്സി

lionel-messi-demands-barcelona-axe-three-players

ബാര്‍സലോണ: സ്പാനിഷ് ക്ലബ് ബാര്‍സലോണയുടെ എക്കാലത്തെയും വിലപ്പെട്ട താരമെന്നു തന്നെ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയെ വിശേഷിപ്പിക്കാം. ഫുട്‌ബോള്‍ കളിക്കുന്ന കാലത്തോളെ താന്‍ ബാര്‍സയില്‍ തന്നെ തുടരുമെന്നും മെസ്സി വ്യക്തമാക്കിയതാണ്.

എന്നാല്‍ മെസ്സി ക്ലബ് വിടുന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും കഴിഞ്ഞ കുറച്ച് നാളുകളായി കേള്‍ക്കുന്നതാണ്. കരാര്‍ പുതുക്കുന്ന സമയത്താണ് ഇത്തരം അഭ്യൂഹങ്ങള്‍ വാര്‍ത്തയില്‍ ഇടം പിടിക്കാറ്. ഇപ്പോഴും മെസ്സി ബാര്‍സലോണയുമായി പുതിയ കരാര്‍ ഒപ്പുവെച്ചിട്ടില്ല. എന്നാല്‍ കരാര്‍ ഉടനുണ്ടാകുമെന്നാണ് ക്ലബ് മേധാവി പതിവ് പോലെ പറയുന്നത്.

ഇതിനിടെ ബാര്‍സയുടെ ഭാവി സംബന്ധിച്ച് മെസ്സിക്ക് ആശങ്കയുണ്ടെന്നും അതിനാല്‍ തന്നെ താരം ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുവെന്നും സ്പാനിഷ് മാധ്യമം ദൈറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കരാര്‍ ഒപ്പുവെക്കാന്‍ മെസ്സി ക്ലബിന് മുന്നില്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മൂന്ന് താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് മെസ്സി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിഡ്ഫീല്‍ഡര്‍മാരായ ആന്ദ്രേ ഗോമസ്, അര്‍ദ ടുറാന്‍, മുന്നേറ്റ താരം പാകോ അല്‍കാസെര്‍ എന്നിവര്‍ക്ക് പകരം പുതിയ താരങ്ങള്‍ ക്ലബിലെത്തണമെന്നാണ് മെസ്സിയുടെ ആവശ്യം.

മുന്‍നിരയില്‍ കളിക്കാന്‍ പുതിയ സ്ട്രൈക്കറെ വേണമെന്നും മെസ്സി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ടീമിലെത്തിക്കേണ്ട സ്ട്രൈക്കറേയും മെസ്സി നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊണോക്കന്‍ താരങ്ങളായ കൈലിയന്‍ മബാപ്പെ, ബെര്‍ണാഡൊ സില്‍വ, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം ഔസ്മാനെ ഡെമ്പേലെ എന്നിവരെയാണ് മെസ്സി നിര്‍ദേശിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്ന അന്റോണിയോ ഗ്രീസ്മാനേയും ക്ലബിലെത്തിക്കാന്‍ മെസ്സി ആഗ്രഹിക്കുന്നുണ്ടെന്ന് ദൈറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

More News