ലോറി ഡ്രൈവർ ഉറങ്ങിപ്പോയി: എഴുന്നേറ്റപ്പോഴേക്കും ലോറിയിലുണ്ടായിരുന്ന 46 ടെലിവിഷനുകൾ കള്ളൻ കൊണ്ടുപോയി.

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:12 am

Menu

Published on August 28, 2017 at 11:19 am

ലോറി ഡ്രൈവർ ഉറങ്ങിപ്പോയി: എഴുന്നേറ്റപ്പോഴേക്കും ലോറിയിലുണ്ടായിരുന്ന 46 ടെലിവിഷനുകൾ കള്ളൻ കൊണ്ടുപോയി.

lorry-driver-fell-asleep-stolen-46-televisions

ഒന്ന് മയക്കം വന്നപ്പോൾ ലോറി റോഡരികിൽ നിർത്തി മയങ്ങിയതായിരുന്നു ഡ്രൈവർ. ഉറക്കമുണർന്നു നോക്കുമ്പോൾ ലോറിയിലുണ്ടായിരുന്ന ലോഡായ 46 ടെലിവിഷൻ സെറ്റുകൾ കള്ളൻ അടിച്ചുമാറ്റിയിരുന്നു. പെരുമ്പിലാവിൽ ആണ് സംഭവം നടന്നത്. ഞായറായഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ഇത് നടന്നത്.

ആലുവയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു ലോറി. ഇടയ്ക്ക് പെരുമ്പിലാവിൽ എത്തിയപ്പോൾ ഉറക്കം വന്നത് കാരണം വണ്ടി റോഡരികിൽ നിർത്തി ഡ്രൈവർ ഉറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതേസമയം ഈ വാഹനത്തെ പിന്തുടർന്നു വന്ന മറ്റൊരു സംഘം ഇയാൾ ഉറക്കത്തിലായ നേരം നോക്കി വാഹനത്തിന്റെ ടാർപായ പൊളിച്ചു മാറ്റി ടീവീ സെറ്റുകൾ അപഹരിക്കുകയായിരുന്നു.

ഡ്രൈവറായ ബാംഗ്ലൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർ ലോറിയിലുണ്ടായിരുന്നു. ലോറി അനങ്ങിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് മോഷണം നടന്ന കാര്യം ഡ്രൈവർ അറിയുന്നത്. ഡ്രൈവർ എണീറ്റത് മനസ്സിലാക്കിയ മോഷ്ടാക്കൾ കിട്ടിയ ടീവി സെറ്റുകളും വാഹനവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

തൃശൂർ ഭാഗത്തേക്ക് പോയത് കണ്ടു ഡ്രൈവർ ഒരു ഓട്ടോ വിളിച്ചു അവരെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. 50 എല്‍.ഇ.ഡി. ടി.വി.കള്‍, വാഷിങ്മെഷീന്‍, മള്‍ട്ടിമീഡിയ സ്പീക്കര്‍ എന്നിവയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കളമശേരിയിലെ ഒരു ഏജൻസി വഴിയായിരുന്നു ഇവ അയച്ചിരുന്നത്. ഇതിൽ 46 ടീവികൾ ആണ് മോഷണം പോയത്.

മൊത്തം 7 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. വിരലടയാളവിദഗ്ദ്ധന്‍ യു. രാമദാസിന്റെ നേതൃത്വത്തില്‍ വിദഗ്ദർ എത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. എസ്.ഐ. യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Loading...

More News