കഠിനമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന പരാതിയുണ്ടോ? കാരണമിതാ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:09 am

Menu

Published on September 28, 2017 at 5:23 pm

കഠിനമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന പരാതിയുണ്ടോ? കാരണമിതാ

losing-your-ability-to-taste-could-lead-to-weight-gain

ജീവിതശൈലീ രോഗങ്ങള്‍ കാരണം ഇന്ന് മിക്കവാറും ആളുകള്‍ ഏതെങ്കിലുമൊക്കെ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അതേപോലെ തന്നെ അമിതവണ്ണവും ഇക്കാലത്ത് കണ്ടുവരുന്നുണ്ട്.

ഇക്കാരണത്താല്‍ ശരീരഭാരം കുറക്കാന്‍ പല വിധത്തിലുള്ള പരിശ്രമം നടത്തുന്നവരാണ് നമ്മളെല്ലാവരും. ജിമ്മിലും മറ്റുമായി കഠിനമായ വ്യായാമങ്ങളില്‍ ഇത്തരക്കാര്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കഠിനമായ വ്യായാമം തുടര്‍ന്നിട്ടും തടി കുറയുന്നില്ലെന്ന് തോന്നാറുണ്ടോ. ഇതിന് പിന്നില്‍ പല കാരണങ്ങളും നമ്മള്‍ അറിയാതെ പോവുന്നുണ്ട്.

രസമുകുളങ്ങളാണ് പലപ്പോഴും തടി കുറയുന്നതിന് തടസ്സം നില്‍ക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ റോബിന്‍ ഡാന്‍ഡോയുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

പല കാരണങ്ങള്‍ കൊണ്ടും പല സന്ദര്‍ഭങ്ങളില്‍ നമ്മുടെ രസമുകുളങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കും. പനി പോലുള്ള രോഗങ്ങളാണ് പലപ്പോഴും നമ്മുടെ രസമുകുളങ്ങളെ ബാധിക്കുന്നതും. മാത്രമല്ല ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാണെന്നാണ് പറയുന്നത്.

രുചി അറിയാത്ത അവസ്ഥയാണ് ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇവയില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകളിലേക്ക് എത്തുന്നത്.

മധുരം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഭക്ഷണത്തിലെ അമിത മധുരം പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്. ഇത് രുചിയറിയാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അമിത വണ്ണത്തിലേക്ക് നയിക്കാന്‍ മറ്റ് കാരണങ്ങള്‍ വേണ്ട.

ഉപ്പിന്റെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ ശരീരം സ്വീകരിക്കുന്നത്. മധുരവും ഉപ്പും തുടങ്ങിയ രുചികള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോള്‍ അത് പലപ്പോഴും അമിതമായ അളവില്‍ ഭക്ഷണം ശരീരത്തിലെത്താന്‍ കാരണമാകുന്നു. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

തടി കുറയ്ക്കണമെന്ന് ചിന്തിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News