ഇവിടെ ഒരു ലിറ്റർ പെട്രോളിന് 65 പൈസ മാത്രം; ഗൾഫ് രാജ്യങ്ങളുടെ കാര്യമല്ല പറയുന്നത്!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:11 am

Menu

Published on October 7, 2017 at 3:19 pm

ഇവിടെ ഒരു ലിറ്റർ പെട്രോളിന് 65 പൈസ മാത്രം; ഗൾഫ് രാജ്യങ്ങളുടെ കാര്യമല്ല പറയുന്നത്!

lowest-petrol-price-in-world

കാരാക്കസ്: ഒരു ലിറ്റർ പെട്രോളിന് ഇവിടെ വെറും 65 പൈസ മാത്രം. ഏതായാലും ഇന്ത്യയിൽ അല്ല സംഭവം എന്ന് ഉറപ്പാണല്ലോ. വെനിസ്വലയിലാണ് പെട്രോളിന് ലോകത്ത് ഏറ്റവും വില കുറവുള്ളത്. ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള സ്ഥലവും ഇത് തന്നെ. ഇന്ത്യൻ രൂപയുടെ മൂല്യം വെച്ച് നോക്കിയാൽ ഇവിടെ പെട്രോളിനു ഒരു ലിറ്ററിന് വെറും 65 പൈസ മാത്രം.

തൊട്ടു പിറകെ സൗദി അറേബ്യാ ആണ്. സൗദിയിലെ പെട്രോൾ വില 15.7 രൂപയാണ്. പിറകെ തുർക്ക്മെനിസ്ഥാൻ 19 രൂപ, അൾജീരിയ 20 രൂപ, കുവൈത്ത് 23 രൂപ എന്നിവയും ഉണ്ട്. ഏറ്റവും വില കൂടിയ രാജ്യം നോർവെ ആണ്. ലിറ്ററിന് 110 രൂപയാവും ഇവിടെ. ഇന്ത്യയാകട്ടെ അവയ്ക്കിടയിൽ 71 രൂപയാണ് പെട്രോളിന്. അതേസമയം അയല്രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്‌താൻ, നേപ്പാൾ എന്നിവിടങ്ങളിലൊക്കെ ഇന്ത്യൻ വിലയേക്കാം ഒരുപാട് കുറവാണ് ലിറ്ററിന് മേൽ എന്നതും ശ്രദ്ധേയമാണ്.

Loading...

More News