ലോകത്തിലെ ഏറ്റവും വില കൂടിയ കുടിവെള്ളം; ഒരു കുപ്പിയ്ക്ക് വില 65 ലക്ഷം!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:09 am

Menu

Published on October 10, 2017 at 2:25 pm

ലോകത്തിലെ ഏറ്റവും വില കൂടിയ കുടിവെള്ളം; ഒരു കുപ്പിയ്ക്ക് വില 65 ലക്ഷം!!!

luxury-drinking-water-price

കുടിവെള്ളം നമ്മൾ വിലകൊടുത്തു വാങ്ങാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. 20 രൂപക്കും 50 രൂപക്കും ഇടയിൽ നല്ല ബ്രാൻഡുകളുടെ കുടിവെള്ളം നമുക്ക് ബോട്ടിലുകളിൽ ലഭിക്കുന്നുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വില കൂടിയ വെള്ളത്തെ പറ്റിയാണ്. ഇതിനു വിലയാകട്ടെ 65 ലക്ഷം രൂപ. സംഭവം തമാശയല്ല. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ വെള്ളം എന്ന അവകാശവാദവുമായാണ് ഈ വെള്ളം എത്തിയിരിക്കുന്നത്. സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍ നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് 90H2O എന്ന പേരില്‍ രാജ്യത്തെത്തുന്നത്.
.
പ്രകൃതിദത്തമായ മാധുര്യമേറിയ ഒപ്പം സാന്ദ്രത കുറഞ്ഞതുമായ ഈ വെള്ളം ആൽക്കലൈൻ, ഇലക്ട്രോലൈറ്റ്, മിനറൽസ് എന്നിങ്ങനെ എല്ലാം കൊണ്ടും സമ്പന്നമാണ്. വൈറ്റ് ഗോൾഡിൽ നിർമ്മിച്ചിരിക്കുന്ന ഈ വെള്ളക്കുപ്പിയുടെ മൂടി 14 കാരറ്റുള്ള 250 ബ്ളാക്ക് ഡൈമണ്ടുകൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 18 രാജ്യങ്ങളിലേക്കാണ് ഈ വെള്ളം എത്തിച്ചിരിക്കുന്നത്. ആഗോളവിപണി തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നതും.

ആഡംബര ഹോട്ടലുകൾ, നിശാ ക്ലബുകൾ, വില കൂടിയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ലക്ഷ്വറി സൂപ്പർ മാർക്കറ്റുകൾ എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നതും. 12 ഡോളർ (800) രൂപയാണ് ഈ സീരീസിലെ വെള്ളത്തിനു വില വരുന്നത്. 2018 പകുതിയോടെ ഇന്ത്യൻ വിപണിയിൽ ഈ വെള്ളം എത്തും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News