നമ്മുടെ ആഡംബര ചിഹ്നങ്ങളിലൊന്ന് ഓര്‍മ്മയാകുന്നു; സിഗരറ്റ് നിര്‍മ്മാണം നിര്‍ത്താനൊരുങ്ങി മാള്‍ബറോ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 7:44 pm

Menu

Published on January 8, 2018 at 2:40 pm

നമ്മുടെ ആഡംബര ചിഹ്നങ്ങളിലൊന്ന് ഓര്‍മ്മയാകുന്നു; സിഗരറ്റ് നിര്‍മ്മാണം നിര്‍ത്താനൊരുങ്ങി മാള്‍ബറോ

maker-of-marlboro-cigarettes-resolves-to-quit-smoking

പുകവലിക്കാരുടെ സ്റ്റാറ്റസ് സിംബലായിരുന്ന മാള്‍ബറോ സിഗരറ്റ് ഓര്‍മ്മയാകുന്നു. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഭീമനായ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പുതുവര്‍ഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് കമ്പനി ന ല്‍കിയ പരസ്യം ഏവരേയും ഞെട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് സിഗരറ്റ് നിര്‍മ്മാണം തന്നെ നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തികച്ചും നാടകീയമായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. പുകവലിരഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇനി ഇ സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്ക് കമ്പനി കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുകയില്ലാത്ത ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റായിരുന്നു മാള്‍ബറോ. ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ ഇവരുടെ സിഗരറ്റ് വില്‍ക്കപ്പെടുന്നുണ്ട്.

പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്‍ഡോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്, എല്‍ ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകളും കമ്പനി പുറത്തിറക്കിയിരുന്നു.

Loading...

More News