ദുൽക്കർ ഇനി ബോളിവുഡിലും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 22, 2018 2:16 pm

Menu

Published on August 11, 2017 at 5:40 pm

ദുൽക്കർ ഇനി ബോളിവുഡിലും

malayalam-actor-dulquar-salman-to-act-in-bollywood

മലയാളത്തിന്റെ സ്വന്തം ദുൽക്കർ ഹിന്ദി സംസാരിക്കാനൊരുങ്ങുന്നു . അതും ഇർഫാൻ ഖാനോടൊപ്പം. മലയാളത്തിനു പുറമെ തമിഴിലും കഴിവ് തെളിയിച്ച മലയാളത്തിന്റെ താരപുത്രൻ ഇപ്പോൾ തെലുഗ് ചിത്രമായ മഹാനദിയുടെ ചിത്രീകരണത്തിലും വ്യാപ്തനാണു. ഇപ്പോൾ തമിഴിനും തെലുങ്കിനും പുറമെയായാണ് ഹിന്ദിയിൽ കൂടെ ഒരു പരീക്ഷണത്തിന് താരം തയ്യാറെടുക്കുന്നത്.

റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇർഫാൻ ഖാനോടൊപ്പം ഡിക്യു ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനെത്തുന്നത്. ’ഗേള്‍ ഇന്‍ ദി സിറ്റി’ സീരിസുലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് നായികാ വേഷം ചെയ്യുന്നത്. സംവിധാനം ചെയ്യുന്നത് നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ്.

മലയാളത്തിൽ സോളോ, പറവ എന്നീ ചിത്രങ്ങൾ ഇറങ്ങാനിരിക്കുന്നുണ്ട് ദുൽക്കറിന്റേതായി. രണ്ടു ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതോടൊപ്പം ജെമിനി ഗണേശനായി താരം അഭിനയിക്കുന്ന തെലുങ്കു ചിത്രം മഹാനദിക്കും പ്രതീക്ഷകൾ ഏറെയാണ്.

Loading...

More News