malayalam film industry amma fefka

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 20, 2018 2:01 am

Menu

Published on July 4, 2018 at 12:14 pm

രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സിനിമ സംഘടന

malayalam-film-industry-amma-fefka

മലയാള സിനിമാലോകം വിവാദങ്ങളുടെ ചുഴലിയിൽ പെട്ടിരിക്കെ ‘അമ്മ’ ഫെഫ്ക മുതലായ സംഘടനകൾക്കെതിരെ സിനിമയുടെ അകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഒരു പ്രത്യേകം സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും ഒത്തുചേരൽ എന്ന ലക്ഷ്യത്തിൽ സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്.

നിലവിലെ വിവാദങ്ങളിൽ സമാനമനസ്‌കരായ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് താരകേന്ദ്രീകൃതം എന്ന നിലയില്‍നിന്ന് സിനിമയെ മോചിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിനുപിന്നില്‍. അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവര്‍ ഒപ്പം ചേരുമെന്ന പ്രതീക്ഷയുമുണ്ട്. ബദല്‍ സംഘടനയല്ല, ഡബ്ല്യു.സി.സി. മാതൃകയില്‍ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പങ്കാളിത്തമുണ്ടാകും. റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്തുള്ള ആഷിഖ് തിരിച്ചെത്തിയാലുടന്‍ തുടര്‍നീക്കങ്ങളുണ്ടാകുമെന്നും ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കാണാന്‍ ഉദ്ദേശിക്കുന്നെന്നും മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

More News