മുകേഷ്, ഇന്നസെന്റ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ജഗതീഷ്, സലിം കുമാർ, സിദ്ദീക്ക്.. താരപ്പട ഇറങ്ങുന്നു; പക്ഷെ സിനിമയിലേക്കല്ല; പിന്നെ..??

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 24, 2019 3:12 am

Menu

Published on March 13, 2018 at 3:47 pm

മുകേഷ്, ഇന്നസെന്റ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ജഗതീഷ്, സലിം കുമാർ, സിദ്ദീക്ക്.. താരപ്പട ഇറങ്ങുന്നു; പക്ഷെ സിനിമയിലേക്കല്ല; പിന്നെ..??

malayalam-film-stars-for-chengannur-election-campaign

ആലപ്പുഴ: കേരളം രാഷ്ട്രീയവും എന്തിന് ഇന്ത്യന്‍ രാഷ്ട്രീയവും വരെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്നത് എന്നതിനാല്‍ മൂന്ന് പാര്‍ട്ടികളും എല്ലാവിധ മുന്നൊരുക്കങ്ങളോടെയുമാണ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രശസ്തരെയും ഇറക്കാനൊരുങ്ങുകയാണ് ഓരോ പാര്‍ട്ടികളും. സിനിമാ താരങ്ങള്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്.

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ പലരും പ്രചരണത്തിനായി ഇറങ്ങാനൊരുങ്ങുകയാണ് ഇവിടെ. മുകേഷ്, ഇന്നസെന്റ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ജഗതീഷ്, സലിം കുമാര്‍, സിദ്ദീക്ക് തുടങ്ങി പലരും പല പാര്‍ട്ടികള്‍ക്കായി ഇവിടെയെത്തിച്ചേരും എന്നാണ് കരുതുന്നത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി നടന്‍മാരായ മുകേഷ്, ഇന്നസെന്റ്, നടി റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയ പ്രമുഖര്‍ രംഗത്തിറങ്ങും. അതേപോലെ കോണ്‍ഗ്രസ്സിനു വേണ്ടി ജഗദീഷിനെയും സലീംകുമാറിനെയും സിദ്ധിഖിനെയും രംഗത്തിറക്കും.

പക്ഷെ ബി.ജെ.പി.യെ സംബന്ധിച്ചടുത്തോളം സുരേഷ് ഗോപി രംഗത്തിറങ്ങുമോ എന്ന കാര്യം സംശയമാണ്. രജിസ്ട്രേഷന്‍ തട്ടിപ്പ് കേസ് ഉള്ളതിനാല്‍ സുരേഷ് ഗോപിയെ രംഗത്ത് ഇറക്കുമോ എന്ന കാര്യം സംശയത്തിലാണ്.

Loading...

More News