യാതൊരു ആശങ്കയും ഇല്ലാതെ ധൈര്യമായി ടിക്കറ്റ് എടുക്കാം....

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:46 am

Menu

Published on August 11, 2017 at 12:49 pm

യാതൊരു ആശങ്കയും ഇല്ലാതെ ധൈര്യമായി ടിക്കറ്റ് എടുക്കാം…. – റിവ്യൂ

malayalam-movie-varnyathil-aashanka-review

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു സംവിധായകന്റെ കഴിവ് മനസ്സിലാവുക അയാളുടെ രണ്ടാമത്തെ സിനിമ മുതലാണ് എന്ന് (നിദ്ര എന്ന ചിത്രം അച്ഛനോടുള്ള ഇഷ്ടത്തിൽ സിദ്ധർത് ഒരിക്കയതായിരുന്നു).   ചന്ദ്രേട്ടൻ എവിടെയാ എന്ന ഹിറ്റ് സിനിമക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് ഈ ആഴ്ച ഇറങ്ങിയ  വർണ്യത്തിൽ ആശങ്ക എല്ലാ വിധം പ്രേക്ഷകരെയും ഒരേ പോലെ കയ്യിലെടുക്കുന്ന നല്ലൊരു സിനിമാ അനുഭവം തന്നെയാണ്. ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്..

പ്രത്യേകിച്ചു യാതൊരു പണിയും ഇല്ലാത്ത നാലുപേർ. അല്പം ചില്ലറ മോഷണവും പിടിച്ചുപറിയും ഒക്കെയായി ജീവിക്കുന്ന അല്ലെങ്കിൽ അത്തരം ഒരു സാഹചര്യത്തിൽ എത്തപ്പെട്ട നാല് പേർ. ചെറിയ ചെറിയ പരിപാടികൾ ഒന്നും തന്നെ വേണ്ടത്ര മെച്ചം ഉണ്ടാവാതെ വരുമ്പോൾ നാല് പേരും കൂടി ഒരു വൻ മോഷണത്തിന് പദ്ധതിയിടുന്നു. അവർ വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങവെ ഒട്ടും പ്രതീക്ഷിക്കാതെ ഒരു അഞ്ചാമൻ അവരിലേക്ക് വന്നുചേരുന്നു. അതോടെ കാര്യങ്ങൾ കൂടുതൽ രസകരമാകുന്നു. കൂടുതൽ ആകാംക്ഷ നിറഞ്ഞതാകുന്നു. ഇത് ചിത്രത്തിന്റെ തീം എന്ന് പറയാൻ ആവില്ല. കാരണം കഥയേക്കാൾ അവതരണമികവ് കൊണ്ടാണ് ചിത്രം ആകർഷിക്കപെടുന്നത്. അതിനാൽ കൂടുതൽ ഒന്നും തന്നെ അധികം പറഞ്ഞു കാണാത്തവരുടെ ആസ്വാദനം നഷ്ടപ്പെടുത്താൻ ഞാൻ നിൽക്കുന്നില്ല.

കള്ളന്മാരുടെ കഥ പറഞ്ഞുകൊണ്ടു ഒട്ടനവധി സിനിമകൾ നമ്മുടെ മലയാള സിനിമയിൽ വന്നിട്ടുള്ളതാണ്. അതിൽ ഒട്ടുമിക്കതും ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്‌തയിട്ടുണ്ട്. ആ ഒരു ഗണത്തിൽ ഉൾപ്പെടുത്താവുന്ന നല്ലൊരു ചിത്രം തന്നെയാണ് ഈ കൊച്ചു വലിയ ചിത്രം. ഹാസ്യവും ആക്ഷേപഹാസ്യവും ആകാംക്ഷയും എല്ലാം വേണ്ടുവോളം ഉണ്ട് ഈ ചിത്രത്തിൽ ആസ്വദിക്കാനായി. കേരളത്തിലെ സമകാലിക രാഷ്ട്രീയ മത രംഗങ്ങളിലെ ഒരുപിടി വിഷയങ്ങളെ വളരെ രസകരമായി ട്രോളിയിട്ടുമുണ്ട് ചിത്രത്തിൽ. അതോടൊപ്പം നല്ലൊരു കഥയും അതിന്റെ തന്മയത്വം നിറഞ്ഞ അവതരണവും കഥയ്ക്ക് പൂർണമായും യോജിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളും ലൊക്കേഷനുകളും എല്ലാം ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്.

ആദ്യം പറഞ്ഞ നാലുപേരായി ചാക്കോച്ചൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ (കമ്മട്ടിപ്പാടം ബാലൻ) എന്നിവരും അഞ്ചാമനായി സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു. ഉള്ളത് പറയാമല്ലോ, അഞ്ചു പേരും മികവുറ്റ പ്രകടനം തന്നെയായിരുന്നു. ഓരോരുത്തർക്ക് കിട്ടിയ വേഷങ്ങൾ വളരെ നന്നായി തന്നെ അവർക്ക് ചെയ്യാനായി. കൂട്ടത്തിൽ അല്പം മുൻപന്തിയിൽ നിൽക്കുന്നത് സുരാജേട്ടന്റെ പ്രകടനം ആണെന്ന് നിസ്സംശയം പറയാം. അദ്ദേഹം ഈയടുത്തായി ഓരോ സിനിമ കഴിയുംതോറും പ്രകടനം കൂട്ടിക്കൂട്ടി വരുന്നുണ്ട്. ചിത്രത്തിൽ കള്ളു കുടിച്ചുകൊണ്ടു റോഡിൽ വെച്ചു ഒരു രംഗമുണ്ട്. കാണുമ്പൊൾ നിങ്ങൾക്ക് മനസ്സിലാവും അത്. സുരാജേട്ടനെ പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും നമ്മളെ ചിരിപ്പിക്കും. അല്പം ചിന്തിപ്പിക്കുകയും ചെയ്യും. സിനിമ വിജയിപ്പിക്കുന്നത് പ്രേക്ഷകരാണെന്ന ബോധ്യം ഉള്ളതിനാൽ ഈ ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് കരുതുന്നു.

റേറ്റിംഗ് : 3.5/5

Loading...

More News