ആൾദൈവം ഗുർമീത് റഹീം അകത്തായതിനു പിന്നിൽ മലയാളിയായ നാരായണൻ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:11 am

Menu

Published on August 28, 2017 at 4:30 pm

ആൾദൈവം ഗുർമീത് റഹീം അകത്തായതിനു പിന്നിൽ മലയാളിയായ നാരായണൻ

malayalee-presence-in-gurmeet-case

ആൾദൈവം ഗുർമീത് റഹീം അറസ്റ്റിൽ ആയതിനു പിന്നിൽ ഒരു മലയാളിയുടെ സാന്നിധ്യവും. എവിടെ എന്ത് നടന്നാലും അതിലൊരു മലയാളി ഉണ്ടാവുക സ്വാഭാവികമാണല്ലോ. ആ പതിവ് ഇവിടെയും തെറ്റുന്നില്ല.

കാസര്‍ഗോഡ് സ്വദേശി സിബിഐ ഉദ്യോഗസ്ഥനായ നാരായണനാണ് ഇദ്ദേഹം.ഔദ്യോഗിക ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അനുഭവങ്ങളിൽ ഒന്നായി മാറുന്നു ഇദ്ദേഹത്തിന് ഇത്. 2002 ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതി സി.ബി.ഐ. ക്ക് കേസ് നൽകുന്നത്. ഉന്നതതല സമ്മർദ്ദം മൂലം ആദ്യ അഞ്ചു വർഷങ്ങൾ കേസിനു യാതൊരു ചലനവും ഉണ്ടായില്ല.

അങ്ങനെ കേസ് വീണ്ടും കോടതിയിലെത്തി. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും ഒന്നും തന്നെ വഴങ്ങാതെ കേസ് അന്വേഷിക്കാൻ കോടതി നിർദേശം നൽകുകയുണ്ടായി. അങ്ങനെ നാരായണനും കേസിന്റെ ഭാഗമായി. ഭീഷണികളും പ്രലോഭനങ്ങളൂം ഒരുപാടുണ്ടായി.അ വസാനം ഗുർമീത് വരെ നേരിട്ട് വിളിക്കുകയുണ്ടായി.

കോടതി ഏല്പിച്ച അന്വേഷണത്തിന്മേൽ ഉള്ള വിശ്വാസം കൊണ്ട് മാത്രം എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് നീങ്ങുകയായിരുന്നു. അങ്ങനെ വർഷങ്ങൾ നീണ്ട അന്വേഷങ്ങൾക്കൊടുവിൽ പരാതിക്കാരിയെ നാരായണൻ കണ്ടെത്തി. അങ്ങനെ യുവതി എല്ലാം പറഞ്ഞു. സമ്മർദ്ദങ്ങൾ ഒരുപാടുണ്ടായിട്ടും അതൊന്നും വകവെയ്ക്കാതെ അവർ കോടതിയിൽ മൊഴി നൽകി.

ഗുർമീതിനെ ചോദ്യം ചെയ്യുക എന്ന കടമ്പ നാരായണനെ സംബന്ധിച്ചു ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഏറെ സമ്മർദ്ദങ്ങൾക്ക് ശേഷം അത് അവസാനം നടന്നു. അങ്ങനെ കേസ് ഇന്ന് കോടതിയിൽ വരെ ഈ അവസ്ഥയിൽ ഗുർമീതിനെ കൊണ്ടെത്തിക്കുകയും ചെയ്തു. അവസാനം കോടതി ഇപ്പോൾ അയാളെ തടവിന് ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു.

38 വർഷം നീണ്ടുനിന്ന തന്റെ സി.ബി.ഐ സർവീസിൽ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ് തുടങ്ങിയ കേസുകളിലെല്ലാം അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Loading...

More News