ഇനി പുരുഷ സെക്സ് ടോയ്കകളും വരുന്നു; എന്നാൽ വെറും ടോയ്‌സ് മാത്രമല്ല ഇവ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:14 am

Menu

Published on January 8, 2018 at 1:55 pm

ഇനി പുരുഷ സെക്സ് ടോയ്കകളും വരുന്നു; എന്നാൽ വെറും ടോയ്‌സ് മാത്രമല്ല ഇവ

male-sex-toys-with-more-efficiency

ലൈംഗികോത്തേജനത്തിന് പങ്കാളിക്ക് പുറമെ സെക്‌സ് ടോയ്കള്‍ ഉപയോഗിച്ചു വരുന്ന കാലത്താണല്ലോ നമ്മള്‍ ജീവിക്കിക്കുന്നത്. മനുഷ്യരെ പോലെയിരിക്കുന്ന മനുഷ്യരുടേത് പോലെ തന്നെ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങള്‍. എന്നാല്‍ എന്തുകൊണ്ടും ഒരു കളിപ്പാട്ടം എന്നതിലുപരി ലൈംഗികമായ ആവശ്യത്തിന് ഉപകരിക്കുന്ന ഇത്തരം പാവകള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റ് മുതല്‍ ഇങ്ങു കേരളത്തില്‍ വരെ ആവശ്യക്കാര്‍ നിരവധിയാണ്.

പുരുഷന്മാരുടെ ആവശ്യത്തിനായി പെണ്‍പാവകളെയായിരുന്നു മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അല്‍പ്പം കൂടെ പുരോഗതിയിലെത്തിയിരിക്കുകയാണ്. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ഉപയോഗിക്കാനായി പുരുഷ പാവകളാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നത്. പുരുഷ ലൈംഗിക അവയവവും പാവയ്ക്ക് ഉണ്ടാകുമെന്നാണ് ഇതിന്റെ പ്രത്യേകത.

മനുഷ്യരുടേത് പോലെ പ്രവര്‍ത്തിക്കുന്ന ലൈംഗികാവയവങ്ങളോടുകൂടിയ റോബോട്ടുകളാണ് വരുന്നത്. സംസാരിക്കാനും പറയുന്നതുപോലെ പ്രവര്‍ത്തിക്കാനും ഉപഭോക്താവിന്റെ ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സഹായിക്കുന്ന ഹാര്‍മണി എന്ന ആപ്ലിക്കേഷനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ജീവസുറ്റ ലൈംഗികാവയത്തോടെയുള്ള പുരുഷ റോബോട്ടുകളെ സൃഷ്ടിക്കാനുള്ള ബ്ലൂപ്രിന്റ് തയ്യാറായതായി മാറ്റ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ഡീഗോയിലുള്ള സ്ഥാപനത്തില്‍ അതിന്റെ ഗവേഷണങ്ങളും മുന്നേറുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളുപയോഗിച്ച് റിയല്‍ബോട്ടിക്‌സ് എന്ന സ്ഥാപനമാണ് ലൈംഗികതയടക്കമുള്ള വികാരങ്ങളുള്ള റോബോട്ടുകളെ സൃഷ്ടിച്ചത്.

മാറ്റ് മക്മല്ലനാണ് ഇവയുടെ ശില്പി. നിലവില്‍ ഇവയുടെ സ്ത്രീരൂപം മാത്രമായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 11000 പൗണ്ട് ആണ് ഇതിന്റെ വില. സ്ത്രീരൂപത്തെ പോലെ പുരുഷരൂപത്തിനും ഡിമാന്‍ഡ് കൂടിയതാണ് ഇത്തരത്തില്‍ പുരുഷപാവകളെ കൂടെ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ ലൈംഗിക അവയവങ്ങളായ വൈബ്രേറ്ററുകളെക്കാളും ഡില്‍ഡോകളെക്കാളും പ്രചാരം ഇതിന് കൈവരുമെന്നാണ് ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനായ ഡോ. ഡേവിഡ് ലെവിയുടെ അഭിപ്രായം.

Loading...

More News