ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചുകൊണ്ട്‌ മമ്മൂട്ടി എടുത്ത ആ കടുത്ത തീരുമാനം..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:46 pm

Menu

Published on April 7, 2018 at 12:04 pm

ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചുകൊണ്ട്‌ മമ്മൂട്ടി എടുത്ത ആ കടുത്ത തീരുമാനം..!!

mammootty-big-decision

മലയാള സിനിമ എന്നുപറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന താരരാജാക്കന്മാരിൽ ഒരാളാണ് മമ്മൂട്ടി. മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡുകളും കൂടാതെ അന്യഭാഷയിലും മലയാള സിനിമയുടെ മുഖമുദ്രയാണ് മമ്മൂട്ടി .

എന്നാൽ മലയാള സിനിമയുടെ ഈ എവർഗ്രീൻ സൂപ്പർ സ്റ്റാറിനെക്കുറിച്ച്‌ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അത് മറ്റൊന്നുമല്ല, ഒരിക്കൽ സിനിമയോട് അല്ലെങ്കിൽ സിനിമാ കരിയറിനോട് തന്നെ പൂർണ്ണമായും വിട പറഞ്ഞ ഒരു വ്യക്തിയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.

രജനീകാന്തിന്റെയും കമൽ ഹാസന്റെയും ഗുരുവായ കെ.ബാലചന്ദ്രൻ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നു ‘അഴകൻ’ . അഴകൻ എന്ന ചിത്രത്തിന് ഡേറ്റ് കൊടുത്തതിന് ശേഷം മമ്മൂട്ടി ഏറണാകുളം പട്ടണത്തോട് വിട പറഞ്ഞതും ചെന്നൈയിലെ അഡയാറിൽ കുടുംബസമേതം അന്ന് സെറ്റിലായതും. അഴകനിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മമ്മൂട്ടി സിനിമ ഉപേക്ഷിക്കാൻ പുറപ്പെട്ടത്.

താൻ സിനിമാഭിനയം അഴകനോട് കൂടി നിർത്താൻ പോവുകയാണെന്നും പരിപൂർണമായും കുറച്ചു കാലത്തേക്ക് തനിക്ക് റെസ്റ്റ് വേണമെന്നും വേണമെങ്കിൽ കുറച്ചുകാലത്തിനു ശേഷം അപ്പോഴത്തെ മൂഡിനനുസരിച്ച് അഭിനയത്തിലേക്കും സിനിമയിലേക്കും തിരിച്ചു വരാമെന്നുമായിരുന്നു മമ്മൂട്ടിയുടെ തീരുമാനം.

മമ്മൂട്ടിയ്ക്ക് പെട്ടെന്ന് സംഭവിച്ച ഈ മനം മാറ്റത്തിന്റെ കാര്യമറിഞ്ഞ് സിനിമാലോകം ഒന്നടങ്കം ആശങ്കയിൽ ആയിരുന്നു . സംവിധായകൻ ജോഷിയടക്കമുള്ള മമ്മൂട്ടിയുടെ സുഹൃത്തുക്കൾക്ക് അത് വലിയൊരു ഞെട്ടൽ തന്നെയായിരുന്നു അത് .

മമ്മൂട്ടിയെ ആ കടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായ് ജോഷിയും നിർമ്മാതാവ് എവർഷൈൻ മണിയും മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് മമ്മൂട്ടി ഒരു ബോൺ ആർട്ടിസ്റ്റാണെന്നും മരണം വരെ അഭിനയ രംഗത്ത് തുടരണമെന്നുമൊക്കെ പറഞ്ഞു . അങ്ങനെയാണ് മമ്മൂട്ടിയെ ആ കടുത്ത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത് എന്നാണ് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്ന അണിയറ വാർത്തകളിൽ പറയുന്നത്.

Loading...

More News