ആരാധകന്റെ അപ്രതീക്ഷിത മരണം താങ്ങാനാവാതെ മമ്മുട്ടിയും ദുൽക്കറും; പോസ്റ്റ് വൈറൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:54 am

Menu

Published on February 5, 2018 at 11:29 am

ആരാധകന്റെ അപ്രതീക്ഷിത മരണം താങ്ങാനാവാതെ മമ്മുട്ടിയും ദുൽക്കറും; പോസ്റ്റ് വൈറൽ

mammootty-dulquar-salman-facebook-post-about-death-of-their-fan

ആരാധകരുമായി ഏറെ നല്ല ബന്ധം പുലര്‍ത്തിപ്പോരുന്നവരാണ് മമ്മുട്ടിയും ദുല്‍ക്കര്‍ സല്മാനും. അവരോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനുമെല്ലാം രണ്ടുപേരും ഏറെ ശ്രദ്ധിക്കാറുമുണ്ട്. അതിനനുസരിച്ചുള്ള പിന്തുണ രണ്ടുപേര്‍ക്കും അവരുടെ സിനിമകളില്‍ കിട്ടാറുമുണ്ട്. ഏതൊരു സിനിമ ഇറങ്ങുമ്പോഴും നല്ലൊരു കൂട്ടം ആരാധക പിന്തുണയോടെ ചിത്രങ്ങള്‍ക്ക് നല്ല തിരക്കും കളക്ഷനും ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ അപ്രതീക്ഷിതമായി വിടവാങ്ങിയ ആരാധകനെക്കുറിച്ച് ഇരുവരും പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മട്ടന്നൂരിനടുത്ത് നടന്ന വാഹനാപകടത്തിലാണ് തലശ്ശേരി സ്വദേശിയായ പികെ ഹര്‍ഷാദ് മരണപ്പെട്ടത്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ആരാധകനായിരുന്നു ഹര്‍ഷാദ്. ഫാന്‍സ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹര്‍ഷാദിന്റെ വിയോഗം ശരിക്കും തങ്ങളെ ഞെട്ടിച്ചുവെന്നാണ് രണ്ടുപേരും തങ്ങളുടെ ഫേസ്ബുക് പേജ് വഴി പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഹര്‍ഷാദിന്റെ മരണം ശരിക്കും തന്നെ ഞെട്ടിച്ചുവെന്നാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്. ഹര്‍ഷാദിനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെയുള്ള ഹര്‍ഷാദിന്റെ സ്‌നേഹവും പിന്തുണയും താന്‍ കണ്ടിരുന്നുവെന്നാണ് ദുല്‍ഖര്‍ കുറിച്ചിട്ടുള്ളത്. എല്ലായ്‌പ്പോഴും സന്തോഷവാനായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദ്. ഹര്‍ഷാദിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

Loading...

More News