തിലകനെ പുറത്താക്കിയ ദിവസം 'അമ്മ ജനറൽ ബോഡിയിൽ സംഭവിച്ചത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:13 pm

Menu

Published on September 13, 2017 at 3:30 pm

തിലകനെ പുറത്താക്കിയ ദിവസം അമ്മ ജനറൽ ബോഡിയിൽ സംഭവിച്ചത്…!!

mammootty-seeks-end-to-thilakan-controversy

സംഘടനയുടെ തീരുമാനം വകവെയ്ക്കാതെ സിനിമയിൽ അഭിനയിച്ചതിന് താരസംഘടനയായ അമ്മയും തിലകനും തമ്മിൽ തെറ്റിയ വാർത്ത എല്ലാവർക്കുമറിയാം. എന്നാൽ അന്ന് യഥാർത്ഥത്തിൽ സംഭവിച്ച പലതും ആരും അറിഞ്ഞിരുന്നില്ല. തിലകൻറെ പ്രവർത്തനത്തിൽ മനം നൊന്ത മമ്മൂട്ടി അന്ന് നടന്ന ജനറൽ ബോഡിയിൽ കരഞ്ഞു കൊണ്ട് തിലകനോട് ‘നിങ്ങളുടെ മക്കളാണ് ഞങ്ങൾ ഞങ്ങൾക്കൊപ്പം നിങ്ങൾ നിൽക്കണം ‘ എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.എന്നാൽ തിലകൻ അത് വകവെച്ചില്ല. മമ്മൂട്ടി കള്ളക്കണ്ണീർ ആണ് ഒഴുക്കുന്നതെന്ന് വരെ തിലകൻ പറഞ്ഞു. തിലകൻറെ ആ വാക്കുകൾ മമ്മൂട്ടിയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കിയ ദിലീപ് ഇരുന്ന സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റുകൊണ്ട് തെറ്റുകാരൻ നിങ്ങളാണെന്ന് പറഞ്ഞ് തിലകന് നേരെ പൊട്ടിത്തെറിച്ചു.അന്നായിരുന്നു തിലകനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയത്. ദിലീപ് തന്നെയായിരുന്നു ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ എന്തൊക്കെയോ അദ്ദേഹത്തോട് പറഞ്ഞെന്നും പിന്നീട് അദ്ദേഹത്തെ പോലുള്ള ഒരാളോട് അങ്ങനെ പറഞ്ഞതിൽ കുറ്റബോധം തോന്നിയെന്നും ദിലീപ് പറഞ്ഞു.

പിന്നീട് ഒരു ചാനല്‍ അഭിമുഖത്തില്‍ അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ തിലകൻ സംസാരിച്ചിരുന്നു.അന്ന് ദിലീപ് വിഷമാണെന്നും തൻറെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകൻ പറഞ്ഞു. ‘അമ്മ എന്ന സംഘടനയോട് തനിക്ക് ബഹുമാനമാണ്. അമ്മയ്‌ക്കെതിരെ ഒരിക്കലും ഞാൻ സംസാരിച്ചിട്ടില്ല,എന്നാൽ സംഘടനയിലെ എക്സിക്യൂട്ടീവിലിരിക്കുന്ന ചില അംഗങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും വളരെ മോശവുമാണെന്ന് തിലകൻ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തോട് ദിലീപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.’വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നുമായിരുന്നു.വലിയവര്‍ സംസാരിക്കുമ്പോള്‍ ചെറിയവര്‍ മിണ്ടാതിരിക്കണം, തിലകന്‍ ചേട്ടന്‍ എന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.

 

Loading...

More News