മമ്മുട്ടി സൗബിനെ ലൊക്കേഷനിൽ നിന്നും ഓടിച്ചുവിട്ടു, തുടർന്ന് സൗബിൻ വാപ്പയെയും കൂട്ടി വന്നു; സൗബിൻ മനസ്സ് തുറക്കുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:08 am

Menu

Published on February 1, 2018 at 3:39 pm

മമ്മുട്ടി സൗബിനെ ലൊക്കേഷനിൽ നിന്നും ഓടിച്ചുവിട്ടു, തുടർന്ന് സൗബിൻ വാപ്പയെയും കൂട്ടി വന്നു; സൗബിൻ മനസ്സ് തുറക്കുന്നു

mammootty-soubin-funny-incident-in-chronic-bachelor-location

അന്നയും റസൂലും സിനിമയിലാണ് കാര്യമായ ഒരു വേഷത്തില്‍ സൗബിന്‍ ഷഹീര്‍ വെള്ളിത്തിരിയില്‍ എത്തുന്നത്. തുടര്‍ന്ന് വന്ന പ്രേമത്തിലെ പിടി മാഷിന്റെ വേഷത്തിലൂടെയായിരുന്നു സൗബിനെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ ഹാസ്യ നടനായും തന്മയത്വമുള്ള വേഷങ്ങള്‍ ചെയ്തുമെല്ലാം സൗബിന്‍ കയ്യടി നേടി. അവസാനമായി പാറവ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് സൗബിന്‍ തെളിയിച്ചു. നടനും സംവിധായകനുമൊക്കെ ആകുന്നതിന് മുമ്പ് സഹസംവിധായകനായി പല സിനിമകള്‍ക്കും സൗബിന്‍ ചുക്കാന്‍ പിടിച്ച കാര്യവും നമുക്കറിയാം. ആ സമയത്തുണ്ടായ മമ്മുട്ടിയുമൊത്തുള്ള രസകരമായ ഒരു സംഭവം സൗബിന്‍ ഈയടുത്ത് സ്ട്രീറ്റ് ലൈറ്റ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ പറയുകയുണ്ടായി.

സിദ്ധീഖ് സംവിധാനം ചെയ്ത ക്രോണിക്ക് ബാച്ചിലര്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. സിദ്ദീഖില്‍ നിന്നും സംവിധാനം പഠിക്കാനായി ഡിഗ്രി ആദ്യ വര്‍ഷം തന്നെ പഠനം നിര്‍ത്തി അവിടേക്ക് എത്തിയതായിരുന്നു സൗബിന്‍. അങ്ങനെ മമ്മുട്ടിയുള്ള ഒരു സീന്‍ ചിത്രീകരിക്കണം. അതിനിടെയാണ് സംഭവം. മമ്മുട്ടിയോട് ഷോട്ട് റെഡിയാണെന്ന് പറയാന്‍ പോയതായിരുന്നു സൗബിന്‍. എന്നാല്‍ മെഗാസ്റ്റാറിനെ ആദ്യമായി നേരിട്ട് കണ്ടതിന്റെ ആകാംക്ഷയില്‍ വെറുതെ നോക്കി നിന്നു പോയി. ഷോട്ടിന്റെ കാര്യം വരെ മറന്നുപോയി.

താനാരാ എന്ന് ഉടന്‍ മമ്മുട്ടി ചോദിച്ചു. ‘ഷോട്ട് റെഡി സര്‍’ എന്ന് മാത്രമാണ് അതിന് സൗബിന്‍ മറുപടി നല്‍കിയിരുന്നത്. താരത്തെ കണ്ട അമ്പരപ്പ് അതുവരെ മാറിയിട്ടുണ്ടായിരുന്നില്ല സൗബിന്. ഇത് കേട്ട മമ്മുട്ടിക്ക് ചിരി വന്നു. എത്ര വരെ പഠിച്ചെന്ന് മമ്മുട്ടി തുടര്‍ന്ന് സൗബിനോട് ചോദിച്ചു. ഡിഗ്രി ഒരു വര്‍ഷം പോയെന്ന് സൗബിന്‍ പറഞ്ഞപ്പോള്‍ സൗബിന്റെ കൈയില്‍ ഇരുന്ന റൈറ്റിംഗ് പാഡും അതിലെ പേപ്പറുകളും വാങ്ങി അടുത്ത് നില്‍ക്കുന്ന ആളെ ഏല്‍പ്പിച്ചുകൊണ്ട് ‘പോയി ആദ്യം ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു വാ..എന്നിട്ട് മതി സിനിമ’ എന്ന് സൗബിനോട് പറഞ്ഞു.

ഇത് കേട്ട സൗബിന്‍ ആകെ കരച്ചിലിന്റെ വക്കത്തെത്തി. തുടര്‍ന്ന് സൗബിന്‍ വീട്ടില്‍ പോയി പിതാവിനെയും കൂട്ടി വന്നു. പിതാവിന് സമ്മതമാണെന്ന് അറിയിച്ചതിന് ശേഷമാണ് സിനിമയില്‍ തുടരാന്‍ സൗബിനെ മമ്മുട്ടി അനുവദിച്ചത്.

Loading...

More News