'ഉണ്ട' യേക്കാൾ കിടിലൻ പേരുമായി പുതിയ മമ്മുട്ടി ചിത്രം; അവസാനം പേര് പിൻവലിക്കേണ്ട അവസ്ഥ വന്നു..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 22, 2018 4:16 am

Menu

Published on November 13, 2017 at 1:09 pm

‘ഉണ്ട’ യേക്കാൾ കിടിലൻ പേരുമായി പുതിയ മമ്മുട്ടി ചിത്രം; അവസാനം പേര് പിൻവലിക്കേണ്ട അവസ്ഥ വന്നു..

mammooty-new-movie-name

സിനിമാക്കാര്‍ക്ക് സിനിമകള്‍ക്ക് പേരിടുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യം വേറെ അധികമുണ്ടായില്ല. കാരണം എത്ര നല്ല രീതിയില്‍ തന്നെ ഷൂട്ട് ചെയ്തു തീര്‍ത്ത സിനിമയാണെങ്കില്‍ പോലും ചിലപ്പോള്‍ ഒരു മോശം പേര് മാത്രം മതിയാകും ഒരു ചിത്രത്തിന്റെ മൊത്തം പരാജയത്തിന്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെയാണ് സംവിധായകര്‍ ഓരോ പേരുകളും തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും ചില പേരുകള്‍ ഏറെ വിമര്‍ഷിക്കപ്പെടാറോ അല്ലെങ്കില്‍ ട്രോള് ചെയ്യപ്പെടാറോ ഉണ്ട്. അത്തരത്തില്‍ ഈയടുത്തായി ഏറെ ട്രോള്‍ ചെയ്യപ്പെട്ട ഒരു സിനിമയുടെ പേരായിരുന്നു മമ്മുട്ടി ചിത്രം ‘ഉണ്ട’. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു മമ്മുട്ടി ചിത്രത്തിന്റെ പേരുകൂടെ ട്രോളന്മാര്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയിരിക്കുകയാണ്. എന്നാല്‍ പേര് പിന്നീട് അണിയറപ്രവര്‍ത്തകര്‍ തന്നെ പിന്‍വലിച്ചിട്ടുണ്ട്.

‘കോയിത്തങ്കച്ചന്‍’ എന്നാണു ഈ പുതിയ മമ്മുട്ടി ചിത്രത്തിന് നല്‍കിയിരുന്ന പേര്. അറിയപ്പെടുന്ന തിരക്കഥാകൃത്തുക്കളായ സച്ചി സേതുവിലെ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്രയും നാള്‍ ‘കോഴിത്തങ്കച്ചന്‍’ എന്ന് വച്ചിരുന്ന ചിത്രത്തിന്റെ പേര് പിന്‍വലിച്ചിരിക്കുന്നു എന്നാണ്. പകരം ‘കുട്ടനാടന്‍ ബ്ലോഗ്’ എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്.

സിനിമയില്‍ മധ്യവയസ്‌കനായ ഒരു കുട്ടനാട്ടുകാരന്റെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ദീപ്തി സതി, മിയ, അനു സിതാര എന്നിവരെയാണ് നായികാസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആദ്യമായി സഹസംവിധായകനായി രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടെയുണ്ട് ഈ ചിത്രത്തിന്.

Loading...

More News