ഏഴാം ക്ലാസ്സിലെ ചോദ്യപേപ്പറിലെ മമ്മുട്ടിയുടെ ചിത്രം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:41 pm

Menu

Published on March 14, 2018 at 12:22 pm

ഏഴാം ക്ലാസ്സിലെ ചോദ്യപേപ്പറിലെ മമ്മുട്ടിയുടെ ചിത്രം

mammutty-movie-varsham-related-question-in-cbse-7th-grade-exam-paper

ഏഴാം ക്ലാസ്സിലെ ചോദ്യപേപ്പറിൽ മമ്മുട്ടി ചിത്രത്തെ കുറിച്ചുള്ള ചോദ്യം. മമ്മുട്ടി ആരാധകർക്ക് ഏറെ സന്തോഷിക്കാനുള്ള വക നൽകുന്നതാണ്. ഈ വര്‍ഷത്തെ സിബി എസ് സി ഏഴാം ക്ലാസ് പരീക്ഷയില്‍ മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യമുണ്ടായിരുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

ആദ്യമായി വാട്സാപിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം. മമ്മൂട്ടിയും ആശ ശരത്തും പ്രധാന വേത്തിലെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രമായ വര്‍ഷത്തിലെ കൂട്ടുതേടി എന്ന ഗാനമായിരുന്നു ആദ്യമായി വാട്സാപ്പിലൂടെ റിലീസ് ചെയ്തത്. അന്ന് മമ്മൂട്ടി തന്നെയായിരുന്നു തന്റെ വാട്സാപ്പിലൂടെ ഈ ഗാനം പുറത്തുവിട്ടത്.

“വർഷം” സിനിമയിൽ M R Jaya Geethaഎഴുതി Bijibal Maniyil ഈണം നൽകി Sachin Warrier പാടിയ പാട്ട് അന്ന് മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്തത്.മലയാളസിനിമയിൽ ആദ്യമായി വാട്സാപ്പിൽ റിലീസ് ചെയ്ത സിനിമാഗാനം ‘വർഷ’ത്തിലെ “കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ… “എന്ന ഗാനമാണ്. അതാണ് ഇന്ന് നടന്ന CBSE ഏഴാം ക്ലാസ്സിലെ ജനറൽ നോളഡ്ജ് ചോദ്യപേപ്പറിൽ ചോദ്യമായി വന്നത്..” രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

Loading...

More News