"അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡിൽ.." എന്നുപറഞ്ഞു കാട്ടിൽ വണ്ടി തടഞ്ഞയാളോട് മമ്മുട്ടി പറഞ്ഞത്..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:06 am

Menu

Published on October 11, 2017 at 4:06 pm

“അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡിൽ..” എന്നുപറഞ്ഞു കാട്ടിൽ വണ്ടി തടഞ്ഞയാളോട് മമ്മുട്ടി പറഞ്ഞത്..

mammuty-with-his-fan-in-wayanad

മമ്മുട്ടി തന്റെ ഒരു ആരാധകനായി സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. അങ്കിൾ എന്ന തന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ ആയ വയനാട്ടിൽ വെച്ചാണ് സംഭവം. വായാനാട് സ്വദേശിയായ ഒരാൾക്കാണ് തന്റെ ഇഷ്ടത്താരത്തോടു സംസാരിക്കാനും മറ്റും അവസരം ലഭിച്ചത്.

വയനാട്ടിലെ പുൽപ്പള്ളിയിൽ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു യാത്രക്കിടെയാണ് സംഭവം അരങ്ങേറുന്നത്. പുൽപ്പള്ളിയിലെ റോഡിലൂടെ കടന്നുവന്ന മമ്മുട്ടിയുടെ വെളുത്ത ബെൻസിനെ ഒരാൾ ഓടിവന്നു തടഞ്ഞു നിർത്തി. എന്നിട്ട് അയാൾ ഇങ്ങനെ ചോദിച്ചു “അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡിൽ..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???

വണ്ടിയിലുണ്ടായിരുന്ന പെൺകുട്ടി “ആ.. ഉണ്ട്.. എന്തിനാ..?” എന്ന് ചോദിച്ചപ്പോൾ അയാൾ ഞാൻ മൂപ്പരിന്റെ ആളാ എന്ന് ചിരിയോടെ മറുപടി കൊടുത്തു. ഇതുവരെ ഡ്രൈവിംഗ് സീറ്റിൽ ആയിരുന്ന മമ്മുട്ടിയുടെ ശബ്ദം അപ്പോഴാണ് അയാൾ കേട്ടത്. “നിങ്ങളൊന്നു ഇപ്പുറത്തോട്ട് വന്നേ.. എന്ന് മമ്മുട്ടി പറഞ്ഞപ്പോൾ ആൾ താരത്തെ കണ്ടു ആകെ അത്ഭുതപ്പെട്ടുപോയി. തുടർന്ന് ആരാധകന്റെ കൂടെ മതിവരുവോളം ഫോട്ടോ എടുക്കാനും താരം മടികൂടാതെ നിന്നുകൊടുക്കുകയും ചെയ്തു.

Loading...

More News