ഫാം അധികൃതരെ പോലും ഞെട്ടിച്ച മുട്ടയ്ക്കുള്ളിലെ ആ കാഴ്‌ച....!!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on March 8, 2018 at 10:53 am

ഫാം അധികൃതരെ പോലും ഞെട്ടിച്ച മുട്ടയ്ക്കുള്ളിലെ ആ കാഴ്‌ച….!!!

man-finds-giant-egg-three-times-bigger-than-usual

സാധാരണ മുട്ടയേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള മുട്ട കണ്ട് ഫാം അധികൃതർ ഞെട്ടി.ആസ്​ട്രേലിയയിലെ ക്വീൻസ്​ ലാൻറിലെ മുട്ട കർഷകനാണ്​ ഫാമിൽ നിന്ന് സാധാരണയിൽ കവിഞ്ഞ വലുപ്പമുള്ള മുട്ട ലഭിച്ചത്. ഈ മുട്ട പൊട്ടിച്ചപ്പോൾ അതിനകത്ത്​ സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയായിരുന്നു ഉണ്ടായിരുന്നത്. ശരാശരി ഒരു മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്​. എന്നാൽ ഫാമിൽ നിന്ന് ലഭിച്ച മുട്ടയ്ക്ക് 176 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. ഭീമൻ മുട്ട ലഭിച്ച ഉടൻ തന്നെ ഫാം ഹൗസിന്‍റെ ഉടമസ്​ഥൻ ജീവനക്കാരെ മുഴുവൻ വിളിച്ചുകൂട്ടുകയും പിന്നീട് മുട്ട പൊട്ടിക്കുകയും ചെയ്​തു.വലിയ മുട്ടക്കകത്ത്​ നാല്​ മഞ്ഞക്കരു ഉണ്ടായിരിക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് ​ ഇവർ പറഞ്ഞു.സാധാരണഗതിയിൽ രൂപപ്പെട്ട മുട്ടയിടാൻ കോഴി വൈകിയത്​ വലിയ മുട്ട രൂപപ്പെടാൻ സാഹചര്യമൊരുക്കിയിരിക്കാമെന്നാണ് ഇവർ ഊഹിക്കുന്നത്. റഷ്യൻ ബാബുഷ്​ക കളിപ്പാവക​ളോട് സാദൃശ്യമുള്ളതിനാൽ ഈ വലിയ മുട്ടയ്ക്ക് വിദഗ്​ദർ ‘ബാബുഷ്​ക മുട്ട എന്ന് പേരിടുകയും ചെയ്തു. ഫാം അധികൃതർ ഫെയ്‌സ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തതോടെ ഇത് വൈറലാവുകയും ചെയ്തു.

Loading...

More News