കാഴ്ചയില്‍ ഒരുപോലെ; ബോട്ടില്‍ മാറി കണ്ണില്‍ ഒഴിച്ചത് നെയില്‍ഗ്ലൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:16 pm

Menu

Published on January 9, 2018 at 4:05 pm

കാഴ്ചയില്‍ ഒരുപോലെ; ബോട്ടില്‍ മാറി കണ്ണില്‍ ഒഴിച്ചത് നെയില്‍ഗ്ലൂ

man-glued-eye-shut-confusing-nail-glue-eye-drops

ശസ്ത്രക്രിയക്ക് ശേഷം കണ്ണില്‍ ഒഴിക്കാന്‍ ഡോക്ടര്‍ കുറിച്ച് നല്‍കിയ തുള്ളിമരുന്നിനു പകരം രോഗിയുടെ കണ്ണിലൊഴിച്ചത് നെയില്‍ഗ്ലൂ.

യുകെയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ 64 വയസുകാരന്റെ കണ്ണിലാണ് നെയില്‍ഗ്ലൂ ഒഴിച്ചത്. കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മാറി നെയില്‍ഗ്ലൂ ഒഴിക്കുകയായിരുന്നു. കണ്‍പോളകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്.

സാധാരണ ഗ്ലൂവിനെക്കാളും ശക്തിയുള്ളതാണ് നെയില്‍ഗ്ലൂ. പൊട്ടിപ്പോയ നഖങ്ങള്‍ ശരിയാക്കാനാണ് ഇതുപയോഗിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഇദ്ദേഹത്തിന് ടിമോലോല്‍ (Timolo-l) എന്ന തുള്ളിമരുന്നാണ് ഡോക്ടര്‍ കുറിച്ചു നല്‍കിയത്. എന്നാല്‍ പകരം ഫാര്‍മസിസ്റ്റ് നല്‍കിയതോ നെയില്‍ഗ്ലൂവിന്റെ ബോട്ടിലും.

ഈ രണ്ടു ബോട്ടിലും കാഴ്ചയില്‍ ഒരുപോലെ ഇരുന്നതായിരുന്നു പ്രശ്‌നത്തിനു കാരണമായത്. ഒഴിച്ചപ്പോള്‍തന്നെ അസ്വാഭാവികത തോന്നിയ ഇദ്ദേഹം ഉടന്‍ തന്നെ കണ്ണുകള്‍ ശുദ്ധജലത്തില്‍ കഴുതിയതു കാരണം കണ്‍പോളകള്‍ ഒട്ടിപ്പിടിക്കാതെ രക്ഷപ്പെട്ടു.

കണ്ണിനു ചെറിയ ചുവപ്പുനിറം ബാധിച്ച ഇദ്ദേഹത്തിന്റെ കോര്‍ണിയക്ക് ചെറിയ പോറലുമേറ്റു. എന്നാലിത് രണ്ടാഴ്ചയ്ക്കുള്ളില്‍ ചികിത്സിച്ചു മാറ്റാനും സാധിച്ചു.

ഇദ്ദേഹത്തിന് സംഭവിച്ചപോലെ തുള്ളിമരുന്നിനു പകരം നെയില്‍ഗ്ലൂ ഒഴിക്കുന്നത് പതിവാണെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. പലര്‍ക്കും ഇതു സംഭവിച്ചുകൊണ്ടിരിക്കുയാണെന്നാണ് വിവിധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 1982 മുതല്‍ തന്നെ ഇതിനെക്കാള്‍ അപകടകരമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Loading...

More News