മരണത്തിനും അവരുടെ പ്രണയത്തെ തോല്‍പ്പിക്കാനായില്ല; കാമുകിയുടെ മൃതശരീരത്തില്‍ യുവാവ് താലിചാര്‍ത്തി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2018 1:22 pm

Menu

Published on February 12, 2018 at 2:51 pm

മരണത്തിനും അവരുടെ പ്രണയത്തെ തോല്‍പ്പിക്കാനായില്ല; കാമുകിയുടെ മൃതശരീരത്തില്‍ യുവാവ് താലിചാര്‍ത്തി

man-marries-his-lovers-dead-body-video-viral

അത്രയേറെ സ്‌നേഹിച്ച പങ്കാളിയെ നഷ്ടപ്പെടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എത്ര വേദനയായിരിക്കും അത്. ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് പ്രണയിച്ചു കൊണ്ടിരിക്കുന്ന നാളുകളിലൊന്നില്‍ കാമുകിയുടെ മരണത്തിനു സാക്ഷിയാകേണ്ടി വന്നു തമിഴ്‌നാട്ടുകാരനായ യുവാവിന്.

എന്നാല്‍ മരണത്തിനും അവരുടെ പ്രണയത്തെ തോല്‍പ്പിക്കാനായില്ല. കാമുകിയുടെ മൃതശരീരത്തിനു ആ കാമുകന്‍ താലിചാര്‍ത്തി. കണ്ടുനിന്ന ഓരോരുത്തരുടെയും കണ്ണുനിറയിച്ച ആ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

യുവാവ് നിര്‍വികാരനായി താലി ചാര്‍ത്തുന്നതും ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. താലിചാര്‍ത്താനുള്ള യുവാവിന്റെ ശ്രമം തടയാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ നിന്ന യുവാവ് പോക്കറ്റില്‍ നിന്ന് താലി എടുക്കുന്നതും യുവതിക്ക് ചാര്‍ത്തുന്നതും കാണാം. യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താനും യുവാവ് മറന്നില്ല.

ഇതെല്ലാം കണ്ട് വിങ്ങിപ്പൊട്ടുകയാണ് ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഇത് എപ്പോള്‍ നടന്നുവെന്നും ആരാണ് ഇതിലുള്ളതെന്നും വ്യക്തമല്ല.

Loading...

More News