ജെയ്പൂര്‍ കോട്ടയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; കാരണം 'പത്മാവതി' സിനിമ??

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:03 am

Menu

Published on November 24, 2017 at 2:50 pm

ജെയ്പൂര്‍ കോട്ടയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; കാരണം ‘പത്മാവതി’ സിനിമ??

man-suicide-in-jaipur-fort-indicating-pathmavathi-movie

ജെയ്പൂര്‍: ജെയ്പൂരിലെ പ്രസിദ്ധമായ നഹര്‍ഗഡ് കോട്ടയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയുടെ മുകളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സഞ് ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരെയുള്ള പ്രതിഷേധവുമായി ഈ ആത്മഹത്യക്ക് ബന്ധമുള്ളെന്ന രീതിയില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുമുണ്ട്.

‘ഞങ്ങള്‍ക്ക് കേവലം കോലങ്ങള്‍ തൂക്കാന്‍ മാത്രമല്ല കഴിയുന്നത്, പത്മാവതീ’ എന്ന് കരികൊണ്ട് കോട്ടയുടെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. ഒപ്പം മൃതദേഹത്തിന് സമീപത്തുനിന്നും പത്മാവതിക്കെതിരെയുള്ള പ്രതിഷേധം’ എന്നൊരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജെയ്പൂര്‍ സ്വദേശിയായ ചേതന്‍ കുമാറാണ് ഇവിടെ തൂങ്ങിമരിച്ചത്.

മരണകാരണം ഇത് തന്നെയാണെന്ന് വരികയാണെങ്കില്‍ പത്മാവതി വിവാദം പുതിയ തലങ്ങളിലേക്ക് എത്തും. ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തൂടക്കം മുതല്‍ക്കേ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയിലെ റാണി പത്മാവതിയുടെയും അലാവുദ്ധീന്‍ ഖില്ജിയുടെയും കഥ പറയുന്ന ചിത്രത്തില്‍ ചരിത്രം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ചില വിഭാഗങ്ങളെ അവഹേളിക്കുന്നുവെന്നുമുള്ള തരത്തിലുള്ള പരാമര്‍ശങ്ങള്‍ വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.

പക്ഷെ ചരിത്ര സംഭവങ്ങളെക്കാള്‍ ഏറെയായി റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് സിനിമ കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു ആരോപണമായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പല സംഘടനകളും രംഗത്തെത്തുകയും തുടര്‍ന്ന് വിവാദം ആളിപ്പടരുകയും ദേശീയ ശ്രദ്ധയാകര്ഷിച്ചതോടെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം ഇടപെടുകയും ചെയ്യുകയായിരുന്നു. ഇതോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. ഈ അവസരത്തില്‍ ഇത്തരം ഒരു ആത്മഹത്യ കൂടെ ഇതിന്റെ പേരിലാകുകയാണെങ്കില്‍ അത് സിനിമയെ സാരമായി തന്നെ ബാധിക്കും എന്ന് തീര്‍ച്ച.

Loading...

More News