12 വയസ്സ് മുതൽ 21 വയസ്സ് വരെ ദിനവും മുടങ്ങാതെ സെൽഫി; അവ ചേർത്തുണ്ടാക്കിയ വീഡിയോ വൈറലാകുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:49 am

Menu

Published on September 11, 2017 at 12:03 pm

12 വയസ്സ് മുതൽ 21 വയസ്സ് വരെ ദിനവും മുടങ്ങാതെ സെൽഫി; അവ ചേർത്തുണ്ടാക്കിയ വീഡിയോ വൈറലാകുന്നു

man-takes-a-selfie-every-day-for-nine-years

പന്ത്രണ്ടു വയസ്സ് മുതൽ ഇരുപത്തൊന്നു വയസ്സ് വരെ നീണ്ട ഒമ്പത് വർഷം നിർത്താതെ സെൽഫിയെടുത്ത് അത്ഭുതം സൃഷ്ടിക്കുകയാണ് ഹ്യുഗോ കോർണേലിയർ എന്ന ഈ യുവാവ്. 12 വയസ്സിൽ തുടങ്ങിയ സെൽഫി എടുക്കുകൽ 21 വയസ്സിൽ എത്തി നിൽക്കുമ്പോൾ ഈ ഫോട്ടോകൾ എല്ലാം ചേർത്ത് ഒരു വീഡിയോ ആക്കിയിരിക്കുകയാണ് ഇപ്പോൾ.

2.38 മിനിട്ടു നീളമുള്ള ഈ വീഡിയോയിൽ തന്റെ ചെറുപ്പം മുതൽ ഇന്നുവരെയുള്ള എല്ലാ ചിത്രങ്ങളും കൊള്ളിച്ചിരിക്കുന്നു. കൗമാരത്തിൽ നിന്നും തുടങ്ങി ഓരോ ഘട്ടങ്ങളിലെ മാറ്റങ്ങൾ വ്യക്തമായി രേഖപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ നീങ്ങി ഈ യുവാവിന്റെ വിവാഹ ഫോട്ടോയിലാണ് വീഡിയോ അവസാനിക്കുന്നത്.

കാമറയുടെ സഹായത്തോടെ മുഖത്തിന്റെ പൊസിഷൻ മാറ്റാതെ വച്ചിട്ടുണ്ട്. അതേസമയം ഓരോ ദിവസവും നീങ്ങുമ്പോൾ പശ്ചാത്തലവും സ്ഥലങ്ങളും മറ്റും മാറിക്കൊണ്ടിരിക്കും. മിക്ക ദിവസവും തന്റെ റൂം തന്നെയാണ് പശ്ചാത്തലം എങ്കിലും ചില ദിവസങ്ങളിൽ വേറെയും സ്ഥലങ്ങൾ പ്രത്യക്ഷപ്പെടുന്നു.

പൊടിമീശ വരുന്നതും മീശക്ക് കട്ടികൂടുന്നതും താടി വളർന്നു വരുന്നതും മുടിയുടെ സ്റ്റൈൽ മാറി മാറി വരുന്നതും തുടങ്ങി ചെറുപ്പത്തിൽ നിന്നും യുവത്വത്തിലേക്കുള്ള യാത്രയിലെ ഓരോ രംഗങ്ങളും ഭാവങ്ങളും ശാരീരിക മാറ്റങ്ങളും ചിത്രങ്ങൾ ഒപ്പിയെടുക്കുന്നുണ്ട്.

Loading...

More News