വയറ്റിലെ നിധിക്കല്ലിലൂടെ പന്നി കൊണ്ടുവന്ന ഭാഗ്യം; കര്‍ഷകന്‍ കോടീശ്വരനായി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:11 am

Menu

Published on December 5, 2017 at 4:22 pm

വയറ്റിലെ നിധിക്കല്ലിലൂടെ പന്നി കൊണ്ടുവന്ന ഭാഗ്യം; കര്‍ഷകന്‍ കോടീശ്വരനായി

man-who-found-a-pigs-gallstone-when-killing-a-sow

ഭാഗ്യം പലര്‍ക്കും പലവഴിയാകും കൈവരിക. അത്തരത്തില്‍ ചൈനയിലെ ഒരു കര്‍ഷകന് ഭാഗ്യം വന്നത് പന്നി വഴിയാണ്. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് അദ്ദേഹം കോടീശ്വരനായത്.

ചൈനയിലെ ഷാഡോങ് പ്രവിശ്യയിലുള്ള റിസാഡോ നഗരത്തിലെ ജൂ കൗണ്ടിയിലെ 51 കാരനായ ബോ ഷുണ്‍ലൂവിന്റെ ജോലി പന്നി വളര്‍ത്തലാണ്. ഇദ്ദേഹത്തിന് സ്വന്തമായി ഫാമും ഉണ്ട്. ഇവിടെ വളര്‍ത്തിയിരുന്ന പന്നികളിലൊന്നാണ് ബോ ഷുണ്‍ലൂവിനെ കോടീശ്വരനാക്കിയത്.

അപൂര്‍വമായി കന്നുകാലികളുടെ വയറ്റില്‍ കണ്ടുവരുന്ന ‘ഗോരോചന’മാണ് ഇദ്ദേഹത്തെ ഭാഗ്യം കൊണ്ട് അനുഗ്രഹിച്ചത്. ഫാമില്‍ വളര്‍ത്തിയിരുന്ന എട്ടു വയസുള്ള പന്നിയെ മാംസാവശ്യത്തിനായി കൊന്നപ്പോഴാണ് അതിന്റ വയറ്റില്‍ നിന്ന അപൂര്‍വ വസ്തുവായ ഗോരോചനം ലഭിച്ചത്.

4 ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള ഗോരോചനമാണ് പന്നിയില്‍ നിന്ന് ലഭിച്ചത്. 450000 പൗണ്ട്, അതായത് 3 കോടി 89 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില.

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലെ മരുന്നുകളിലെ അവിഭാജ്യ ഘടകമാണ് ഗോരോചനം അഥവാ പിഗ് ട്രഷര്‍. ശരീരത്തിലെ വിഷാംശം കളയാന്‍ ഗോരോചനം കഴിഞ്ഞേ മറ്റെന്തുമുള്ളൂ.

പശുവിന്റെയോ കാളയുടെയോ പന്നിയുടേയോ പിത്താശയത്തില്‍ കാണപ്പെടുന്ന കല്ലാണിത്. സാധാരണയായി രോമത്തില്‍ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാര്‍ത്ഥങ്ങളില്‍ നിന്നോ ആണ് ഇത് രൂപപ്പെന്നത്. വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഗോരോചനം ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് വില.

അയല്‍വാസികളാണ്, പന്നിയുടെ പിത്താശയത്തിനുള്ളില്‍ നിന്നു ലഭിച്ച വസ്തു കണ്ട് അമൂല്യമായ ഗോരോചനമാണെന്ന് ബോ ഷുണ്‍ലൂവിനോടു പറഞ്ഞത്. തുടര്‍ന്ന് ബോയും മകന്‍ മിങ്‌സൂവും തുറമുഖ നഗരമായ ഷാങ്ഹായിലെത്തി വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷമാണ് തങ്ങളുടെ കയ്യിലുള്ളത് ഗോരോചനം തന്നെയാണെന്ന് ഉറപ്പിച്ചത്.

Loading...

More News