സ്ഥാനമൊഴിഞ്ഞ ത്രിപുര മുഖ്യമന്ത്രിക്ക് താമസിക്കാൻ സ്വന്തമായി ഒരു വീടുപോലുമില്ല; അഭയം ഇനി പാർട്ടി ഓഫീസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:56 pm

Menu

Published on March 8, 2018 at 10:48 am

സ്ഥാനമൊഴിഞ്ഞ ത്രിപുര മുഖ്യമന്ത്രിക്ക് താമസിക്കാൻ സ്വന്തമായി ഒരു വീടുപോലുമില്ല; അഭയം ഇനി പാർട്ടി ഓഫീസ്

manik-sarkar-the-homeless-ex-chief-minister

ഇവിടെ നമ്മുടെ രാജ്യത്ത് ഓരോ മുഖ്യമന്ത്രിയും സ്ഥാനമൊഴിയുമ്പോഴേക്കും തുടര്‍ന്നങ്ങോട്ടുള്ള കാലം മൊത്തം ജീവിക്കാനുള്ള വകയുണ്ടാക്കാറുണ്ട്. മിക്ക മന്ത്രിമാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടേയുമെല്ലാം സ്ഥിതി ഇത് തന്നെ. എന്നാല്‍ വളരെ ചുരുക്കം പേര്‍ മാത്രമേ നാടിനും നാട്ടുകാര്‍ക്കും വേണ്ടി എല്ലാം ചെയ്ത് അവസാനം സ്വന്തമായി ഒരു ചില്ലിക്കാശ് പോലുമില്ലാതെ ജീവിക്കേണ്ടി വരാറുള്ളത്. അത്തരത്തിലൊരു മുഖ്യമന്ത്രിയാണ് ത്രിപുരയില്‍ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍.

കഴിഞ്ഞ 20 വര്‍ഷമായി ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇതു വരെ സ്വന്തമായി വീടില്ല. ഔദ്യോഗിക വസതി ഒഴിഞ്ഞ ശേഷം എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുവാന്‍ താല്പര്യമില്ലെന്ന് അറിയിച്ച മാണിക് സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറിയാണ് താമസത്തിനായി തിരഞ്ഞടുത്തത്. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയോടോപ്പമാണ് അദ്ദേഹം മേലര്‍മതിലെ പാര്‍ട്ടി ഓഫീസില്‍ താമസം ആരംഭിച്ചിരിക്കുന്നത്.

നേരെത്ത രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായിരുന്നു മാണിക്ക് സര്‍ക്കാര്‍. തനിയ്ക്ക് അവകാശമായി ലഭിച്ച കുടുംബസ്വത്തുക്കളെല്ലാം അദ്ദേഹം സഹോദരിക്ക് ദാനം നല്‍കിയിരുന്നു. അടുത്ത് നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 3930 രൂപയായിരുന്നു. അതില്‍ കയ്യിലുള്ളത് 1520 രൂപയും ബാങ്കില്‍ 2410 രൂപയും.

Loading...

More News