തനിക്ക് ഫേസ്ബുക്ക് പേജില്ലെന്ന് ഒരു അഡാര്‍ ലൗവിലെ ആ കണ്ണിറുക്കുകാരി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:47 pm

Menu

Published on February 12, 2018 at 12:01 pm

തനിക്ക് ഫേസ്ബുക്ക് പേജില്ലെന്ന് ഒരു അഡാര്‍ ലൗവിലെ ആ കണ്ണിറുക്കുകാരി

manikya-malaraya-poovi-fame-priya-warrier-about-film

ഒരൊറ്റ പാട്ടുകൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിനി പ്രിയ വാര്യര്‍. ഈ പേര് അധികം ആര്‍ക്കും അറിയില്ലെങ്കിലും മാണിക്യ മലരായ പൂവി എന്ന പാട്ടില്‍ കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണിനെ എല്ലാവര്‍ക്കും അറിയാം.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ നായികമാരിലൊരാളാണ് പ്രിയ വാര്യര്‍. ചിത്രത്തില്‍ എനിക്ക് ആദ്യം ലഭിച്ചത് ഒരു ചെറിയ വേഷമായിരുന്നെന്നും പിന്നീട് തന്റെ മനറിസം കണ്ടിട്ടാണോ എന്നറിയില്ല ഒമര്‍ ഇക്ക ഒരു പ്രധാന റോള്‍ തന്നുവെന്നും പ്രിയ പറയുന്നു.

ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സീന്‍ കൊണ്ട് ജീവിതം ഇങ്ങനെ മാറിമറയുമെന്ന് താന്‍ പ്രതീക്ഷിച്ചേ ഇല്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട്‌കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് താന്‍ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചു. വലിയ സന്തോഷം തോന്നി. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ഭയങ്കര എക്സൈറ്റഡ് ആണ്, പ്രിയ കൂട്ടിച്ചേര്‍ത്തു.

ഇത്രയുമൊക്കെയായിട്ടും തനിക്ക് ഫേസ്ബുക്ക് പേജില്ലെന്നും പ്രിയ വ്യക്തമാക്കി. പക്ഷേ ഇപ്പോള്‍ തന്റെ പേരില്‍ ഫേക്ക് പേജുകള്‍ വന്ന് തുടങ്ങി. അത് താനാണെന്ന് ആരും കരുതരുതെന്നും പ്രിയ പറയുന്നു. ഇനി ഒരു അക്കൗണ്ട് തുടങ്ങിയിട്ട് വേണം എന്താണ് അവിടെ നടക്കുന്നത് എന്നറിയാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒമറിക്ക പറഞ്ഞിട്ടാണ് ആ പാട്ടില്‍ പുരികം ഉയര്‍ത്തിയതും കണ്ണിറുക്കി കാണിച്ചതും. തനിക്ക് പറ്റുമെന്ന് കരുതിയില്ല. പക്ഷേ ട്രൈ ചെയ്തപ്പോള്‍ നന്നായി വന്നു. ആ രംഗം നേരത്തേക്കൂട്ടി തീരുമാനിച്ചതല്ലെന്നും പ്രിയ വ്യക്തമാക്കി. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒപ്പം അഭിനയിക്കുന്നവരെല്ലാം നമ്മുടെ പ്രായമായതിനാല്‍ ഒട്ടും ടെന്‍ഷനില്ലാതെ ചെയ്യാന്‍ പറ്റിയെന്നും പ്രിയ ചൂണ്ടിക്കാട്ടി.

സിനിമയും മോഡലിങ്ങും ഇഷ്ടമുള്ളയാളാണ് പ്രിയ. മോഡലിങ് നേരത്തേ ചെയ്തിട്ടുമുണ്ട്. തൃശൂര്‍ പൂങ്കുന്നത്താണ് വീട്. വിമല കോളേജില്‍ ബികോം ആദ്യവര്‍ഷ വിദ്യാര്‍ഥിനിയായ പ്രിയ ഓഡിഷന്‍ വഴിയാണ് ഈ ചിത്രത്തിലെത്തുന്നത്.

Loading...

More News