ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:06 am

Menu

Published on February 14, 2018 at 5:49 pm

ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

manikya-malarraya-song-police-case-against-director-omar-lulu

ഹൈദരാബാദ്: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ഫലഖ്‌നമ പൊലീസാണ് 295 എന്ന വകുപ്പനുസരിച്ച് ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ ചില വരികള്‍ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ഫാറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഫലക്‌നാമ പൊലീസ് സംവിധായകനെതിരെ കേസെടുത്തത്.

ഗാനത്തിന്റെ വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. ഗാനത്തിലെ അഭിനേതാക്കള്‍ക്കും സമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ആരാധകര്‍ ആയി കഴിഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് പരാതിയുമായി ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇവര്‍ പരാതിക്കാധാരമായ വീഡിയോ ഹാജരാക്കിയിരുന്നില്ല. കേസെടുക്കണമെങ്കില്‍ വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിലപാടെടുത്തതോടെ സംഘം വീഡിയോ ഹാജരാക്കി വിശദമായ പരാതി നല്‍കി. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുക്കുകയായിരുന്നു.

Loading...

More News