'ഉദാഹരണം സുജാത' കാണാൻ മുഖ്യമന്ത്രിയോട് മഞ്ജു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2017 8:10 am

Menu

Published on October 10, 2017 at 6:27 pm

‘ഉദാഹരണം സുജാത’ കാണാൻ മുഖ്യമന്ത്രിയോട് മഞ്ജു

manju-requesting-home-minister-to-wath-udaaharanam-sujaatha

തിരുവനന്തപുരം: തന്റെ പുതിയ സിനിമയായ ‘ഉദാഹരണം സുജാത’ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് സിനിമയിലെ നായിക മഞ്ജു വാര്യരുടെ അഭ്യര്‍ത്ഥന. സുജാതയുടെ പ്രചരണാര്‍ത്ഥം തലസ്ഥാനത്തെ പല പരിപാടികളില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു മഞ്ജു വാര്യർ. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകുന്നതാണ് തന്റെ ചിത്രമെന്ന് മഞ്ജു മുഖ്യമന്ത്രിയെ ധരിപ്പിക്കുകയുണ്ടായിരുന്നു.

മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷം വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥിനേയും മഞ്ജു സന്ദര്‍ശിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ഒരു കുട്ടിയുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യം ഉണ്ടെന്നു വരച്ചുകാണിച്ചു തരുന്ന സിനിമയാണ് ഉദാഹരണം സുജാത എന്ന് മഞ്ജു മന്ത്രിയെ അറിയിച്ചു. അട്ടക്കുളങ്ങര, കോട്ടണ്‍ഹില്‍ സ്കൂളുകളില്‍ വെച്ചു സിനിമ ചിത്രീകരിക്കാന്‍ സമ്മതം നല്‍കിയതിന് മന്ത്രിയോടുള്ള നന്ദിയും മഞ്ജു വാര്യർ അറിയിക്കുകയുണ്ടായി.

അതേസമയം പുതിയ പല സിനിമകളുടെ റിലീസ് കാരണവും നല്ല സിനിമകൾ വേറെ പലതും ഉള്ളതിനാലും പല തിയേറ്ററുകളും നഷ്ടമായത് സുജാതയ്ക്ക് വിനയായിട്ടുണ്ട്. പല തീയേറ്ററുകളിൽ നിന്നും സുജാത നീക്കപ്പെട്ടിട്ടുമുണ്ട്. മഞ്ജുവിന്റെ ഇപ്പോഴത്തെ പ്രൊമോഷൻ എത്രത്തോളം ഫലം കാണും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News