കോടീശ്വരനുമായി മഞ്ജു വാര്യരുടെ വിവാഹം ഉടന്‍; പ്രതികരണവുമായി മഞ്ജു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:16 pm

Menu

Published on September 13, 2017 at 6:06 pm

കോടീശ്വരനുമായി മഞ്ജു വാര്യരുടെ വിവാഹം ഉടന്‍; പ്രതികരണവുമായി മഞ്ജു

manju-warrier-on-her-fake-marriage-news

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ക്ക് പ്രേക്ഷക മനസിലെ സാന്നിധ്യമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നതിന് തെളിവാണ് അവരുടെ ചിത്രങ്ങളുടെ വിജയങ്ങള്‍. എന്നാല്‍ ഇതു മാത്രമല്ല തന്റെ രണ്ടാം വരവില്‍ മഞ്ജുവിനെ കുറിച്ച് പറയാനുള്ളത്.

സോഷ്യല്‍ മീഡിയയിലും മറ്റും പല വാര്‍ത്തകളും മഞ്ജു വാര്യരെ കുറിച്ച് പ്രചരിക്കുന്നുണ്ട്. മഞ്ജു ഉടന്‍ വിവാഹിതയാകുന്നുവെന്നും ഒരു കോടീശ്വരനാണ് വരനെന്നുമായിരുന്നു അതിലൊന്ന്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നുവെന്നതായിരുന്നു അടുത്തത്.

നേരത്തെ ഇക്കാര്യങ്ങളോടൊന്നും പ്രതികരിക്കാതിരുന്ന മഞ്ജു, ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം ചിലതൊക്കെ കാണാറുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമേ നല്‍കുന്നുള്ളൂവെന്നും മഞ്ജു പറഞ്ഞു.

ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ ഓരോന്ന് എഴുതും. സത്യം അതല്ലാത്തതുകൊണ്ട് ഒന്നും ആലോചിച്ച് ടെന്‍ഷനടിക്കാറില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്നു പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണു പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല, പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, ചിരിയോടെ തള്ളിക്കളയുക, പോസിറ്റീവായി ഇരിക്കുക, മഞ്ജു വ്യക്തമാക്കി.

അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുതെന്നും മഞ്ജു പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫേസ്ബുക്ക് പേജിലൂടെയോ പറയും. അതാണ് തന്റെ പതിവ്. നിങ്ങളുമായി നേരിട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതാണ് തനിക്ക് ഏറ്റവുമിഷ്ടമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

കൂടാതെ മലയാളസിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയല്ലെന്നും മഞ്ജു പറഞ്ഞു. മലയാള സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പ്രശ്നങ്ങളും അവകാശങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുവേദി എന്ന നിലയ്ക്കാണ് സംഘടന നിലകൊള്ളുന്നതെന്നും പുരുഷന്‍മാര്‍ക്കെതിരായ സംഘടിത നീക്കമല്ല ഡബ്ല്യു.സി.സി എന്നും മഞ്ജു പറഞ്ഞു.

Loading...

More News